ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ. പി. ബ്ലോക്ക് നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി പി സി ജോർജ് എം എൽ എ

ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന്   ഐ. പി. ബ്ലോക്ക് നിര്‍മാണത്തിന്  50 ലക്ഷം രൂപ അനുവദിച്ചതായി പി സി ജോർജ് എം എൽ എ


പാറത്തോട്: ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഐ. പി. ബ്ലോക്ക് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപാ അനുവദിച്ചതായി പി. സി. ജോര്‍ജ് എം. എല്‍. എ. നിയോജക മണ്ഡലം ആസ്ഥിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.

84 ലക്ഷം രൂപാ അനുവദിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്ന ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ
ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഇതോടൊപ്പം ആശുപത്രിയ്ക്ക് മുന്നില്‍ എം. എല്‍. എ. ഫണ്ടില്‍ നിന്നും മിനി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചിട്ടുണ്ട്. ഇത് ഉടന്‍ സ്ഥാപിക്കുമെന്നും എം. എല്‍. എ. പറഞ്ഞു.