കിടിലൻ മറുപടികളുമായി പി സി ജോർജ് ..വീഡിയോ

കിടിലൻ മറുപടികളുമായി പി സി ജോർജ് ..വീഡിയോ

കാഞ്ഞിരപ്പള്ളി : ഇടതു പക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു താൻ മത്സരിച്ചിരുന്നത് എങ്കിൽ തനിക്കു വെറും എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടുകയുണ്ടായിരുന്നുള്ളൂ എന്നും, താൻ സ്വതന്ത്രനായി മത്സരിച്ചതികൊണ്ട് മൂന്നു മുന്നണികളും തനിക്കു വോട്ടു ചെയ്തു എന്നും അതുകൊണ്ടാണ് തനിക്കു ഇത്ര വലിയ ഭൂരിപക്ഷം കിട്ടിയത് എന്നും പി സി ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടു ചെയ്ത ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് വി എസ് ആയിരിന്നു മുഖ്യമന്ത്രി ആകേണ്ടിയിരുന്നത് എന്നും, മറിച്ചു സംഭവിച്ചത് പാർട്ടിയിലെ ഫാസിസം മൂലം ആണെന്നും പി സി പറഞ്ഞു.

തന്റെ വിജയം ജനങ്ങളുടെ വിജയം ആണെന്നും, തന്റെ വിജയത്തിന് വേണ്ടി ധാരാളം ആളുകൾ ദേവാലയങ്ങളിൽ പോയി നേർച്ച കാഴ്ചകൾ അര്പ്പിച്ചിരുന്നു എന്നും പി സി പറഞ്ഞു. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകൾ തന്റെ വിജയത്തിന് വേണ്ടി നോന്പ് നോറ്റിരുന്നു എന്നും, രണ്ടു പേര് തനിക്കു വേണ്ടി ഉമ്രക്കു പോയി എന്നും പി സി പറഞ്ഞു. ഗുരുവായൂർ അന്പലതിൽ തനിക്കു വേണ്ടി ചിലർ തുലാഭാരം നടത്തിയിരുന്നു എന്നും പി സി പറഞ്ഞു.
.
കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ പ്രസ്‌ മീറ്റ്‌ പരിപാടിയിൽ മാധ്യമ പ്രവർത്തകരോട്‌ പി സി നടത്തിയ സംവാദത്തിന്റെ വീഡിയോ കാണുക ..

കെ എം മാണിയുമായി തെരഞ്ഞെടുപ്പിൽ രഹസ്യ ധാരണ ഉണ്ടായിരുന്നുവോ, പാലയിൽ കെ എം മാണി എങ്ങനയാണ്‌ ജയിച്ചത്‌, പിണറായി വിജയനുമായുള്ള ബന്ധം ഭാവിയിൽ എങ്ങനെയിരിക്കും, ഇടതു മുന്നണി പൂഞ്ഞാർ മണ്ഡലത്തെ സഹായിക്കുമോ , ഇല്ലെങ്കിൽ എന്തായിരിക്കും ചെയ്യുന്നത്, യു ഡി എഫ് തോല്ക്കുവാൻ കാരണം എന്ത് … പുതിയ തീരുമാനങ്ങൾ , പദ്ധതികൾ … പി സി മനസ്സ് തുറക്കുന്നു – വീഡിയോ കാണുക …