പി സി ജോർജ് എംഎൽഎ മലവെള്ള പാച്ചിലിൽ നാശനഷ്‌ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു

പി സി ജോർജ് എംഎൽഎ മലവെള്ള പാച്ചിലിൽ നാശനഷ്‌ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു


എരുമേലി : ശക്തമായ മലവെള്ള പാച്ചിലിൽ നാശനഷ്‌ടങ്ങളുണ്ടായ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി പാലങ്ങൾ പി.സി.ജോർജ് എം എൽഎ ശനിയാഴ്ച സന്ദർശിച്ചു. കഴിഞ്ഞ പ്രളയത്തിലും നാശനഷ്ടം സംഭവിച്ച ഇരു കോസ്‌വേ പാലങ്ങളും പുതുക്കി പണിതിരുന്നെന്നും തുടർന്നും പണികൾ നടത്താൻ നിർദേശിച്ചുണ്ടെന്നും എംഎൽഎ പറഞ്ഞു.

കണമല വാർഡ് അംഗം അനീഷ് വാഴയിൽ, സാബു കാലാപറമ്പൻ, ജോയികുട്ടി ,ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി എരുമേലി ചരള പ്രദേശത്തെ ആളുകളെ താമസിപ്പിച്ചിരിക്കുന്ന വാവർ മെമ്മോറിയൽ സ്കൂളിൽ എത്തി എംഎൽഎ സൗകര്യങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാർ, ജമാആത്ത് പ്രസിഡന്റ് അഡ്വ.ഷാജഹാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.