തനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി ; ജയിച്ചാൽ വി.എസ്. മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും : പി.സി ജോര്‍ജ്

തനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി ; ജയിച്ചാൽ വി.എസ്. മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും : പി.സി ജോര്‍ജ്

പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും , വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു.

ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടില്ല. തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി. എല്‍.ഡി.എഫില്‍ പിണറായി മാത്രമാണ് തനിക്കെതിരെ നിന്നത്.

ലാവലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നും ജോര്‍ജ് പറഞ്ഞു.

പിണറായി തനിക്കു എതിരെ നിന്നു ; ജയിച്ചാൽ വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും: പി.സി ജോര്‍ജ്