പി സി ജോർജ് ജയിലിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു; അപകീർത്തി പരാമർശം നടത്തിയതിനു പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നൽകി

പി സി ജോർജ് ജയിലിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു; അപകീർത്തി പരാമർശം നടത്തിയതിനു  പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നൽകി

പീഡന പരാതിയിൽ ജയിലിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പി സി ജോർജ് സന്ദർശിച്ചു; ബിഷപ്പ് ഫ്രാങ്കോയെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ, തനിക്കെതിരെയും, തന്റെ സഹപ്രവർത്തകർക്കെതിരെയും , കുടുബത്തിനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കോട്ടയം എസ്പിക്കു പരാതി നൽകി . പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് പി സി വിളിച്ചത് ദേശീയ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പിന്നീട് വേശ്യയെന്ന വാക്കു അദ്ദഹം പിൻവലിച്ചിരുന്നു.

ഫ്രാങ്കോ പിതാവിനെ കണ്ടതിന് ശേഷം പി സി ജോർജ് MLA പാലാ സബ് ജയിലിൽ നിന്നും പുറത്ത് വന്ന് പത്രപ്രവർത്തകരോട് പ്രതികരിക്കുന്നു…

Posted by Shone George on Tuesday, September 25, 2018

പി.സി ജോര്‍ജ് കോട്ടയം പ്രസ് ക്ലബിലും പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ വസതിയിലും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെയും തന്റെ കുടുംബത്തേയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും മാനക്കേടുണ്ടാക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വാക്കുപയോഗിക്കുകയും തന്നെ പിന്തുണയ്ക്കുന്ന മറ്റ് സിസ്‌റ്റേഴ്‌സിനെയും അപമാനിക്കുകയും ചെയ്ത ത് തങ്ങള്‍ക്ക് മാനഹാനിയും കഠിനമായ മനോവേദനയും ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇതില്‍ പി.സി ജോര്‍ജിനെതിരെ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് പരാതി.

കന്യാസ്ത്രീക്കെതിരായ പരാമർശത്തിന്റെ പേരിൽ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു ദേശീയ വനിതാ കമ്മിഷൻ ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ വിശദീകരണം നൽകുമെന്നാണു ജോർജിന്റെ നിലപാട്. വിശദീകരണക്കുറിപ്പ് അഭിഭാഷകൻ കമ്മിഷനു മുന്നിൽ ഹാജരാക്കും. ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13–ാം തവണ കന്യാസ്ത്രീ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി.ജോര്‍ജിന്റെ ആരോപണം.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എ ജയിലില്‍ എത്തി സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ളനമായിരുന്നെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരുമെന്നും താന്‍ ബിഷപ്പിന്റെ കൈമുത്തിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയെ ജയിലിലാക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ബിഷപ്പ് നിരപരാധിയാണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ബിഷപ്പുമായുള്ള പി.സി ജോര്‍ജിന്റെ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.