റ​​​​ബ​റി​ന്റെ താ​ങ്ങു​വി​ല 200 രൂ​​​​പ​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പി.​​​​സി. ജോ​​​​ർ‍​​​​ജ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​ക്ക് അപേക്ഷ നൽകി

റ​​​​ബ​റി​ന്റെ  താ​ങ്ങു​വി​ല 200 രൂ​​​​പ​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പി.​​​​സി. ജോ​​​​ർ‍​​​​ജ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​ക്ക്  അപേക്ഷ നൽകി

റ​​​​ബ​റി​ന്റെ താ​ങ്ങു​വി​ല 200 രൂ​​​​പ​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പി.​​​​സി. ജോ​​​​ർ‍​​​​ജ് എം​​​​എ​​​​ൽ‍​​​​എ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​ക്ക് അപേക്ഷ നൽകി. കേരളം സന്ദർശിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ, അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിക്കവേ പി സി ജോർജ് ആവശ്യങ്ങൾ അടങ്ങിയ കത്ത് നൽകുകയായിരുന്നു.

14 ല​​​​ക്ഷം റ​​​​ബ​​​​ർ കർ‍​​​​ഷ​​​​ക​​​​രു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ൽ‍ റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല​​​​യി​​​​ടി​​​​വ് മൂ​​​​ലം ക​​​​ർ‍​​​​ഷ​​​​കർ‍ ക​​​​ടു​​​​ത്ത ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു ക​​​​ത്തി​​​​ൽ‍ പ​​​​റ​​​​യു​​​​ന്നു. ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ൽ‍​​​​പ്പെ​​​​ട്ടും വി​​​​ള​​​​ക​​​​ൾ‍​​​​ക്കു ന്യാ​​​​യ​​​​മാ​​​​യ വി​​​​ല​​​​കി​​​​ട്ടാ​​​​തെ ജീ​​​​വി​​​​തം ത​​​​ക​​​​ർ‍​​​​ന്നും ക​​​​ർഷ​​​​കർ‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യു​​​​ടെ വ​​​​ക്കി​​​​ലാ​​​​ണ്. നി​​​​ല​​​​നി​​​​ൽ‍​​​​പ്പി​​​​നാ​​​​യി പൊ​​​​രു​​​​തു​​​ന്ന റ​​​ബർ‍ ക​​​​ർ‍​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ക​​​​ത്തി​​​​ൽ‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. 20ലക്ഷം രൂപവരെയുള്ള വിവിധ വായ്പകൾ സിബിൽ സർഫാസി കരിനിയമത്തിൽ പെടുത്തരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


..

LINKS