നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി …. വീഡിയോ

നിയമസഭയിലെ മിന്നും താരമായ പൂഞ്ഞാർ പുലി പി സി ജോർജ് വീണ്ടും നിയമസഭയിൽ ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി … വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച ശേഷം ജോലി കിട്ടാതെ വലയുന്ന ചെറുപ്പക്കാരെ ബാങ്കുകൾ നിഷ്‌ക്കരുണം ഭീഷണിപ്പെടുത്തി ജപ്തി ചെയ്യുന്നതിനെതിരെ പി സി ജോർജ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു കത്തിക്കയറി. സമയം കഴിഞ്ഞുപോയതിനാൽ സ്പീക്കർ തടസ്സപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും പി സി വിട്ടു കൊടുത്തില്ല … സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്തു മുന്നേറി .. ഒടുവിൽ മുഖ്യമത്രി പിണറായി വിജയൻ പി സി ഉന്നയിച്ച പ്രശത്തിൽ അടിയന്തിരമായി നടപടി എടുക്കുമെന്ന് ഉറപ്പു നൽകി യതോടെ കാര്യങ്ങൾക്കു ഭാഗിയായ പര്യവസാനമുണ്ടായി.

എന്തായാലും അതോടെ കേരളത്തിൽ ജപ്തി ഭീഷണിയിൽ ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന ഒട്ടനവധി വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നത്തിന് അറുതിയായി… വീഡിയോ കാണുക ..

സ്വതന്ത്ര അംഗമെന്ന നിലയിൽ കുറച്ച് സമയം മാത്രമേ വിഷയം അവതരിപ്പിക്കാൻ സമയം കിട്ടുന്നുള്ളൂവെന്നാണ് ഈ പൂഞ്ഞാർ പുലിയുടെ പ്രധാന പ്രശ്‌നം. എന്നാൽ കിട്ടയ സമയം ഫലപ്രദമായി ഉപയോഗിച്ച് ജോർജ്ജ് ജനോപകാരപ്രദമായ വിഷയങ്ങൾ ഉന്നയിക്കാറുമുണ്ട്. അതിനാൽ തന്നെ പി സി നിയമസഭയിൽ മിന്നും താരമാണ് …

ആലപ്പുഴ ജില്ലയിൽ മാത്രം രണ്ട് പിതാക്കന്മാർ ആത്മഹത്യ ചെയ്ത കാര്യവും ജോർജ്ജ് ചൂണ്ടിക്കാട്ടി. അത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ജോർജ്ജ് പറഞ്ഞു. അതിനു ഉത്തരവാദികൾ ബാങ്കുകാരാണ് എന്നാണ് പി സി പറഞ്ഞത് . സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് പഠിച്ച് വിദ്യാർത്ഥിനി മരിച്ചു പോയി. എങ്കിലും ഈ വിദ്യാർത്ഥിയിടെ അപ്പന് ജപ്തി നോട്ടീസ് നൽകുകയാണ് ബാങ്ക് ചെയ്തത്. മരിച്ചു കഴിഞ്ഞാലും വിടില്ലെന്ന് നിലപാട് സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും ജോർജ്ജ് പറഞ്ഞു.

അനുവദിച്ച സമയം കഴിഞ്ഞതിനാൽ പ്രസംഗം നിർത്താൻ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ജോർജ്ജ് സ്പീക്കറെ വിരട്ടി. ഇവിടെ പാവപ്പെട്ടവന്റെ കാര്യം പറയുമ്പോൾ മാത്രം എന്താണ് പ്രശ്‌നമെന്നും ജോർജ്ജ് ചോദിച്ചു. പാവപ്പെട്ടവന്റെ കാര്യം പറയാൻ പാടില്ലല്ലേ എന്നുമായി. ഇതോടെ നിശ്ചിത സമയത്തിനകം പറഞ്ഞു തീർക്കണമെന്ന് ശ്രീരാമകൃഷ്ണനും പറഞ്ഞു. എന്നാൽ, ദേഷ്യപ്പെട്ട ജോർജ്ജ് സബ്മിഷനായാൽ ഇത്രയും പറയും. കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുമോ എന്നും ചോദിച്ച കൈയിലിരുന്ന സബ്മിഷൻ പേപ്പറും ഡെസ്‌ക്കിലേക്ക് വലിച്ചെറിഞ്ഞു.

എന്തായാലും ജോർജ്ജിന്റെ പരാതിക്ക് വ്യക്തമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സർക്കാർ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിച്ചു വരുന്നത്. ഇതിൽ വായ്‌പ്പ നൽകുന്നത് വിദ്യാർത്ഥികൾക്കാണ്. പഠനത്തിനാണ് വായ്‌പ്പ്, പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാലാണ് വായ്‌പ്പ തിരിച്ചടയ്‌ക്കേണ്ടത്. അപ്പോൾ ജോലി കിട്ടുന്നതു വരെ ഈ വായ്‌പ്പ ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. മുഖ്യമന്ത്രി തന്റെ നയം വ്യക്തമാക്കി

എന്തായാലും പിണറായി നിലപാട് വ്യക്തമാക്കിയതോടെ പി സി ജോർജിനും സന്തോഷമായി. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഇരട്ടചങ്കുള്ള പി സി ജോർജ്ജിന്റെ നിപാട് കേരളം സമൂഹം കൈയടിയോടെയാണ് സ്വീകരിച്ചത്,

നിയമസഭയിൽ പൂഞ്ഞാർ പുലി ഗർജ്ജിച്ചപ്പോൾ പാവപെട്ട വിദ്യാർത്ഥികളുടെ ദുരിതം മാറിക്കിട്ടി ….