പി.സി.ജോര്‍ജിനെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് ഇന്റലിജന്‍സ്

പി.സി.ജോർ‍ജിനെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് ഇന്റലിജൻസ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് ഭീഷണി വന്നതെന്ന് പിസി .

അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാർ‍ എം.എൽ‍.എ പി.സി. ജോർ‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജൻ‍സ്. ആഫ്രിക്കയിലെ സെനഗലിൽ നിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചതെന്നാണ് സൂചന. ഫ്രാങ്കോ ബിഷപ്പിന്റെ കാര്യത്തിൽ ഇടപെട്ടതിന് തനിയ്‌ക്കെതിരെ ആരോ കോട്ടെഷൻ നല്കിയിട്ടുണ്ടായിരിക്കും, അതിന്റെ പേരിലായിരിക്കും രവി പൂജാരി ഭീഷണിപ്പെടുത്തിയത് എന്നും പിസി സംശയിക്കുന്നു. തന്നെ മാനസികമായി തകർക്കുവാൻ വേണ്ടിയാണു തന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പി സി സംശയിക്കുന്നു.

രണ്ടാഴ്ച മുൻ‍പ് രവി പൂജാരി തന്നെ ആഫ്രിക്കയിൽ‍ നിന്നും നെറ്റ് കോൾ ‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ് പി.സി. ജോർ‍ജ് വെളിപ്പെടുത്തിയത്. തന്നെയും തന്റെ രണ്ട് മക്കളിൽ‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

‘നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’ എന്ന തരത്തിൽ‍ തനിക്ക് അറിയാവുന്ന രീതിയിൽ‍ ഇംഗ്ലീഷിൽ‍ പ്രതികരിച്ചിരുന്നൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കന്യാസ്ത്രീ നൽ‍കിയ ബലാത്സംഗ പരാതിയിൽ‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് സെനഗലിൽ‍ നിന്നും അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണി എത്തിയതെന്ന് പി.സി ജോര്‍ജ് എം.എൽ‍.എ പറയുന്നത്. ‘ഫ്രാങ്കോ മെത്രാനെ അനുകൂലിക്കാൻ തനിക്കെന്ത് കാര്യം’ തന്നോട് ചോദിച്ചത്. ഒരു പ്രാവശ്യം നല്ല മലയാളത്തിൽ‍ തന്നെയായിരുന്നു ചോദ്യം. ഇതിനു പിന്നിൽ‍ മലയാളികൾ‍ ആരെങ്കിലും ഉണ്ടാകും. അവർ കോട്ടേഷൻ കൊടുത്തതായിരിക്കും. വിളി വരുമ്പോൾ രവി പൂജാരി അവർ‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ജോർ‍ജ് പറഞ്ഞു.

രണ്ടു തവണ ഇന്റർനെറ്റ് നമ്പറിൽ‍ നിന്നും വിളി വന്നു. ഒരിക്കൽ‍ ശുദ്ധമായ മലയാളത്തിലായിരുന്നു. പിന്നീട് ഇംീഷും ഹിന്ദിയും കലർ‍ന്ന ഭാഷയിലും വിളിച്ചിട്ടുണ്ട്. രവി പൂജാരിക്കു പിന്നിൽ‍ കന്യാസ്ത്രീയോ അവരെ പിന്തുണയ്ക്കുന്നവരാണെന്നൊന്നും താൻ‍ പറയുന്നില്ല. വെറുതെ കേസിനു പോകാൻ‍ താനില്ല. എന്നാ‍ൽ കന്യാസ്ത്രീകളുടെ കേസുമായി ബന്ധപ്പെട്ട ഒരാളുടെ മൃതദേഹം മൂന്നു മാസം മുന്‍പ് കണ്ടെത്തി. ഇതിന്റെ വിശദാംശങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ട്. അതറിഞ്ഞായിരിക്കും രവി പൂജാരി വിളിച്ചത്. തന്റെ പക്കലുള്ള വിവരങ്ങൾ‍ വൈകാതെ പോലീസിന് കൈമാറും.

കേസുമായി ബന്ധപ്പെട്ട് താൻ‍ പറഞ്ഞത് മുഴുവൻ‍ സത്യമാണ്. പി.സി ജോർജ് സത്യം മാത്രമേ പറയൂ. തന്നെ രവി പൂജാരി വിളിച്ചുവെന്ന കാര്യം പറഞ്ഞതിൻ ചിലർ‍ തനിക്കെതിരെ ട്രോളുമായി വന്നു. അന്നൊന്നും താൻ‍ തിരിച്ച് മറുപടി നൽ‍കിയില്ല. സെനഗലിൽ‍ നിന്ന് വിളിവന്ന കാര്യം ഇന്റലിജൻ‍സ് സ്ഥിരീകരിച്ചതോടെ ട്രോളിയവരൊക്കെ എവിടെ പോയി. അവരുടെ മനസ്സിന്റെ തെണ്ടിത്തരമാണ് ഇത്തരം ട്രോളുകൾ‍.

തനിക്ക് വിളി വന്നയുടൻ അക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നുവെന്ന് പി.സി ജോർ‍ജ് പറഞ്ഞു. അരമണിക്കൂറിനുള്ളിൽ‍ ഐ.ടി സെല്ലിൽ‍ നിന്നുള്ള ഉദ്യോഗസ്ഥർ‍ എത്തി തന്റെ മൊബൈൽ‍ കൊണ്ടുപോയി പരിശോധന നടത്തി. സെനഗലിൽ‍ നിന്നാണ് വിളിവന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്റർ‍നെറ്റ് കോളുകളാണ് വന്നിരുന്നത്. ഇതിൽ‍ അന്വേഷണം നടക്കുന്നതിനാൽ‍ പോലീസ് നിര്‍ദേശിച്ചപ്രകാരമാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും ജോർ‍ജ് വ്യക്തമാക്കി.

അവൻ‍ അധോലോക നേതാവാണെങ്കിൽ‍ തനിക്ക് പേടിയില്ല. ഈരാറ്റുപേട്ടയിലേക്ക് വരട്ടെ. നല്ല കാപ്പിമുട്ടിയുണ്ട്. അതുകൊണ്ട് തീർ‍ക്കും. അവന്‍ നൂറ് ഗുണ്ടകളെയും കൂട്ടിവരട്ടെ. തന്റെ ഒരു ഫോൺ ‍വിളി മതി, ആയിരം പേര് അവിടെ കൂടുമെന്നും ജോർജ് പറഞ്ഞു.

രണ്ടാഴ്ച മുൻ‍പാണ് ആഫ്രിക്കയിൽ‍ നിന്ന് നെറ്റ് കോള്‍ വന്നത്. ആദ്യം അയാള്‍ നിങ്ങൾ‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ താൻ‍ രവി പൂജാരിയാണെന്നു വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ‍ ഒരാളെയും തട്ടിക്കളയുമെന്നും അയാൾ‍ ഭീഷണിപ്പെടുത്തി. ‘നീ പോടാ റാസ്‌കൽ‍, നിന്റെ വിരട്ടൽ‍ എന്റെ അടുത്ത് നടക്കില്ലെടാ, ഇഡിയറ്റ്’ എന്നൊക്കെ അറിയാവുന്ന ഇംീഷിൽ‍ താനും മറുപടി കൊടുത്തുവെന്നാണ് ജോർ‍ജിന്റെ വെളിപ്പെടുത്തൽ.

ജോർജിനെ രവി പൂജാരി ആറു തവണ വിളിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻ‍സ് ബൂറോയുടെ കണ്ടെത്തൽ‍. ജനുവരി 11, 12 തീയതികളിലാണ് ഫോൺ ‍വിളിയെത്തിയത്. ഇന്റലിജൻ‍സ് ബ്യുറോ ശേഖരിച്ച രവി പൂജാരിയുടെ കോൾ രേഖകളിൽ‍ ജോർ‍ജിന്റെ നമ്പറുമുണ്ട്.

അതേസമയം, വിവാദമായ കേസുകളിൽ‍ ഇടപെട്ട് വാർത്താപ്രധാന്യം നേടാനുള്ള ശ്രമമാണ് രവി പൂജാരി നടത്തിയതെന്ന സംശയം പോലീസിനുണ്ട്. മുന്‍പ് ചന്ദ്രബോസ് വധക്കേസിൽ‍ ഇടപെട്ട് ഇയാൾ‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു.

രവി പൂജാരി ഈരാറ്റുപേട്ടയില്‍ വന്നാല്‍ അടിച്ചോടിക്കുമെന്ന് പി.സി. ജോര്‍ജ്‌

രവി പൂജാരി ഈരാറ്റുപേട്ടയില്‍ വന്നാല്‍ അടിച്ചോടിക്കുമെന്ന് പി.സി. ജോര്‍ജ്‌#PCGeorge

Posted by Mathrubhumi on Wednesday, February 6, 2019

പിസി ജോര്‍ജ് മാധ്യമങ്ങളോട് #RaviPoojari #PCGeorgeMLA

Posted by Manorama News TV on Wednesday, February 6, 2019

രവി പൂജാരിയല്ല അവന്റെ അപ്പൻ പൂജാരി വന്നാലും നമ്മുടെ ആശാന് പുല്ലാ….

Posted by പൂഞ്ഞാർ ആശാൻ പി സി ജോർജ് on Thursday, February 7, 2019

ർ ൽ ൻ ൾ ൺ