മുണ്ടക്കയം ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം  ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടഞ്ഞു.

മുണ്ടക്കയം ഈസ്റ്റ്: സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ നടപ്പിലാക്കിയ ഉത്തരവു പ്രകാരം പൊളിച്ചു നീക്കിയ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയത് നാട്ടുകാര്‍ തടഞ്ഞു.നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമായതോടെ പോലീസും റവന്യു അധികൃതരും ഗേറ്റ് പുനസ്ഥാപിക്കാതെ തിരിച്ചുപോയി.

മുപ്പഞ്ചാംമൈലിലെ ടി.ആര്‍ .ആന്റ് .ടി കന്പനി എസ്റ്റേററിലെ തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് ബുധനാഴ്ച കളകടറുടെ നിര്‍ദേശ പ്രകാരം ആര്‍.ഡി.ഒ.പൊളിച്ചു നീക്കിയിരുന്നു.എന്നാല്‍,തോട്ടമുടമ കോടതിയെ സമീപച്ചതോടെ ഗേറ്റ് പുസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.ഇപ്രകാരം ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ റവന്യു,പോലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്.

ഗേറ്റ് പൊളിച്ചു നീക്കി മണിക്കൂറുകള്‍ കഴിഞ്ഞശേഷമാണ് മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവു സ്റ്റേ ചെയ്തു കൊണ്ടുളള ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്.ഗേറ്റ് പൊളിച്ചു നീക്കിയത് പുനസ്ഥാപിക്കണമെന്നുകൂടി ഹൈക്കോടതി ഉത്തരവിട്ടതോടെ നടപ്പിലാക്കാന്‍ പീരുമേട് തഹസില്‍ദാര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കി.ഇതേ തുടര്‍ന്ന് പെരുവന്താനം പോലീസിന്റെ സഹായത്തോടെ ഡപ്യൂട്ടി തഹസില്‍ദാര്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഇരുമ്പ് ഗേറ്റ് പുനസ്ഥാപിക്കാന്‍ റവന്യു സംഘം എത്തി.ഗേറ്റ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ എത്തുന്നെന്ന വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയതോടെ മേഖല സംഘര്‍ഷഭരിതമായി.ഇതോടെ പൊളിച്ചു നീക്കിയ ഇരുമ്പു ഗേറ്റുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു.തൊട്ടു പിന്നാലെ റവന്യു സംഘം എത്തിയെങ്കിലും ഗേറ്റു സ്ഥാപിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ഗേറ്റ് സ്ഥാപിക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു..

പ്രസിദ്ധമായ വളളിയാങ്കാവു ക്ഷേത്രത്തിലേക്കുളള എളുപ്പ വഴിയാണ് തെക്കേമല- വളളിയാങ്കാവു റോഡ്.സഞ്ചാരം സ്വാതന്ത്രയത്തിനായി നാട്ടുകാര്‍ തോട്ടം ഉടമകളേയും ഉദ്യോഗസ്ഥന്‍മാരെയും ജനപ്രതിനിധകളെയും സമീപിച്ചിട്ടും പ്രയോജനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.മനുഷ്യാവകാശ കമ്മീഷന്‍രെ ഉത്തരവു പ്രകാരം അടിയന്തിരമായി ഗേറ്റ് പൊളിച്ചു നീക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.ആര്‍.ഡി.ഒ സജീവ് കുമാറിനെ ചുമതലപെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് റവന്യു സംഘമെത്തി പൊളിച്ചു നീക്കിയത്.

ജൂണ്‍ ആറിനാണ് മനുഷ്യാവകാശ കമ്മീഷന്‍ എന്‍.നടരാജന്‍ ഗേറ്റ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടിരുന്നത്.ഇത് സ്റ്റേ ചെയ്തുകൊണ്ട് ജൂണ്‍ ഇരുപത്തിയെട്ടിന് ഹൈക്കോടതി ഉത്തരവിട്ടു.എന്നാല്‍ ജൂലായ് ഒന്നിനാണ് കലക്ടറുടെ നിര്‍ദേശാനുസരണം ഉത്തരവു നടപ്പിലാക്കിയത്.സ്റ്റേ ഉത്തരവു ലഭിക്കുന്നത് ഗേറ്റുപൊളിച്ചു നീക്കിയ ശേഷമാണന്നാണ് കലളക്ടറുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം..

2-web-t-r-t-gate

4-web-t-and-r-estate-gate

9-web-t-r-t-estate-gate

0-web-t-r-t-estate-gate