ഇത് പെരുനാളുകളുടെ കാലം, ഗാനമേളയുടെ കാലം, വെടിക്കെട്ടിന്റെ കാലം …

ഇത് പെരുനാളുകളുടെ കാലം, ഗാനമേളയുടെ കാലം, വെടിക്കെട്ടിന്റെ കാലം …

കാഞ്ഞിരപ്പള്ളി : ജനുവരി മാസം കാഞ്ഞിരപ്പള്ളിയിൽ പെരുനാളുകളുടെ കാലമാണ് .. മണിമല പള്ളിയിലും, പൊടിമറ്റം പള്ളിയിലും പെരുനളുകൾ കഴിഞ്ഞു . ഇനി എലിക്കുളം, വെളിചിയാനി , പൊൻകുന്നം മുതലായ പള്ളികളിൽ ഉടൻ തന്നെ പെരുന്നാളുകൾ ആരംഭിക്കുന്നു . മറ്റു പള്ളികളിലും താമസിയാതെ പെരുനളുകൾ ഉണ്ടാകും.

കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ ഈ മാസം അവസാനമാണ് പെരുന്നാൾ. അന്നത്തെ പ്രദക്ഷിണം ആണ് കൂടുതൽ പ്രധാനം. ആയിരക്കണക്കിന് ആളുകൾ അന്ന് പ്രദക്ഷിണത്തിൽ പങ്കെടുക്കും. മറു നാട്ടിൽ ജോലി ചെയ്യുന്ന ധാരളം പേർ അന്ന് കഞ്ഞിരപ്പ്പള്ളിയിൽ തിരികെയെത്തി പള്ളിയിലെ പെരുനാളിൽ പങ്കെടുക്കും.

പെരുനാളുകളുടെ കാലം, ഗാനമേളകളുടെയും, വെടിക്കെട്ടിന്റെ കാലം കൂടിയാണ് … നാട്ടിലെ എല്ലാ പള്ളികളിലും പോയി വെടികെട്ടും മറ്റു പരിപാടികളും കാണുന്ന ധാരാളം പേർ നാട്ടിലുണ്ട് . ഒരു മാസത്തേക്ക് അവർ രാത്രി സഞ്ചാരികളാണ് .. കൂട്ടുകാർ കൂടി, വണ്ടിയൊക്കെ പിടിച്ചു ആഘോഷമായിയാണ് പോകുന്നത് . സ്വല്പം വാട്ടീസും കൂടെ കരുതും.

ഏതാനും ദിവസങ്ങൾക്കു മുൻപ് പൊടിമറ്റം പള്ളിയിൽ നടന്ന പെരുന്നളിലെ ഗാനമേളയും വെടുകെട്ടും കാണുവാൻ സാധിക്കാത്തവർക്ക് വേണ്ടി ഇതാ അതിലെ ചീല ദൃശങ്ങൾ … വീഡിയോ കാണുക

ഗാനമേള – വീഡിയോ

വെടിക്കെട്ട്‌ – വീഡിയോ

പൊടിമറ്റം സെന്റ് മേരീസ് പള്ളിയിയിലെ തിരുനളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണം വീഡിയോ

1-web-ganamela