കാഞ്ഞിരപ്പള്ളിയിലെ കത്തോലിക്കാ വിശ്വാസികളുടെ കുടുംബങ്ങളിലെ പെസഹാ ആചരണം – (വീഡിയോ)

കാഞ്ഞിരപ്പള്ളിയിലെ  കത്തോലിക്കാ വിശ്വാസികളുടെ കുടുംബങ്ങളിലെ പെസഹാ ആചരണം – (വീഡിയോ)

കാഞ്ഞിരപ്പള്ളി : പെസഹാ വ്യാഴഴ്ച ദേവാലയങ്ങളില്‍ രാവിലെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകൾക്ക് ശേഷം വീടുകളിൽ തിരിച്ചെത്തുന്ന വിശ്വാസികൾ പിന്നീടു ഉച്ച കഴിഞ്ഞു വീണ്ടും തിരിച്ചെത്തി വൈകുന്നേരം വരെയും ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനയില്‍ പ്രാര്‍ത്ഥനയുമായി പങ്കെടുക്കും.

അതിനു ശേഷം സ്വന്തം ഭവനങ്ങളിൽ എത്തി, അന്ത്യ അത്താഴ വേളയിൽ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിയതിനെ അനുസ്മരിച്ച് പ്രത്യേകം അപ്പം പുഴുങ്ങി പാല്‍ തയാറാക്കി അനുഷ്ഠാനങ്ങളോടെ ഭക്ഷിക്കും. ഈ ചടങ്ങിനെ ” അപ്പം മുറിക്കൽ ” ശിശ്രൂഷ എന്ന് പറയപ്പെടുന്നു .

ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വച്ചാണ് അപ്പം പുഴുങ്ങുന്നത്. ഇന്‍ഡറി അപ്പമെന്നാണ്‌ ഇതറിയപ്പെടുന്നത്‌.
തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ കുരുത്തോല മുറിച്ചിട്ടാണ് തിളപ്പിക്കുന്നത്.

ഒറ്റിക്കൊടുക്കലിനെയും പീഡാനുഭവങ്ങളെയും അനുസ്മരിക്കുന്ന തിരുവചന ഭാഗങ്ങള്‍ വായിച്ചശേഷം ഭവനങ്ങളിലെ മുതിര്‍ന്നയാളാണ് അപ്പം മുറിച്ച് പ്രായക്രമത്തില്‍ നല്‍കുക. ഏറ്റവും മുതിർന്നവർക്ക് ആദ്യവും, പിന്നീട് പ്രയക്രമത്തിൽ മറ്റുള്ളവര്ക്കും അപ്പവും പാലും നല്കും.

അപ്പവും പാലും വളരെ ആദരവോടെ രണ്ടു കൈയും നീട്ടി ഭക്തിപൂർവമാണ് സ്വീകരിക്കുന്നത് . അപ്പവും പാലും ഒട്ടും മിച്ചം വരുത്താതെ ഭക്ഷിക്കണം എന്നാണ് നിയമം.

തുടർന്ന് പ്രാർത്ഥനകൾ ചൊല്ലി ഉറങ്ങുവാൻ പോകും. അടുത്ത ദിവസം ആചരിക്കുന്ന ദുഃഖ വെള്ളിയാഴ്‌ചയിലേക്കുള്ള പ്രാര്‍ത്ഥനാ നിര്‍ഭയവും ത്യാഗ പൂര്‍ണവുമായ ഒരുക്കം കൂടിയാണ്‌ പെസഹാ ദിനം.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്ത പുരാതന കുടുംബങ്ങളിൽ ഒന്നായ കൊണ്ടൂപറന്പിൽ കുടുംബത്തിൽ ഇത്തവണയും പെസഹാ ദിനാചരണം വളരെ ഭക്തിപൂർവമാണ് ആചരിച്ചത്‌ . വീഡിയോ കാണുക

 

2-web-kondooparambil-pesaha

ഒറ്റിക്കൊടുക്കലിനെയും പീഡാനുഭവങ്ങളെയും അനുസ്മരിക്കുന്ന തിരുവചന ഭാഗങ്ങള്‍ വായിച്ചാണ് പെസഹാക്ക് ഒരുങ്ങുന്നത്

 

3-web-kondooparambil-pesaha

കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വച്ചാണ് അപ്പം പുഴുങ്ങുന്നത്. ഇന്‍ഡറി അപ്പമെന്നാണ്‌ ഇതറിയപ്പെടുന്നത്‌.

 

5-web-kondooparambil-pesaha

ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം കുരിശടയാളത്തില്‍ മുറിക്കണം

 

6-web-kondooparambil-pesaha

തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ കുരുത്തോല മുറിച്ചിട്ടാണ് തിളപ്പിക്കുന്നത്.

 

7-web-kondooparambil-pesaha

ഭവനങ്ങളിലെ മുതിര്‍ന്നയാളാണ് അപ്പം മുറിച്ച് പ്രായക്രമത്തില്‍ നല്‍കുക. ഏറ്റവും മുതിർന്നവർക്ക് ആദ്യവും, പിന്നീട് പ്രയക്രമത്തിൽ മറ്റുള്ളവര്ക്കും അപ്പവും പാലും നല്കും.വളരെ ആദരവോടെ രണ്ടു കൈയും നീട്ടി ഭക്തിപൂർവമാണ് അപ്പവും പാലും സ്വീകരിക്കുന്നത്

 

1-web-kondooparambil-pesaha