106 വർഷം പിന്നിടുന്ന പേട്ട ഗവ: ഹൈസ്കൂളിന്റെ വാർഷികാഘോഷവും, പൂർവ വിദ്യാർഥി സംഗമവും എട്ടാം തീയതി

106 വർഷം പിന്നിടുന്ന പേട്ട ഗവ: ഹൈസ്കൂളിന്റെ വാർഷികാഘോഷവും, പൂർവ വിദ്യാർഥി സംഗമവും എട്ടാം തീയതി

കാഞ്ഞിരപ്പള്ളി : 106 വർഷം പിന്നിടുന്ന പേട്ട ഗവ: ഹൈസ്കൂളിന്റെ വാർഷികാഘോഷവും, പൂർവ വിദ്യാർഥി സംഗമവും ഫെബ്രുവരി 8, ബുധനാഴ്ച്ച നടക്കും

.രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് പി.ആർ. സജി അദ്ധ്യക്ഷനാവും. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ബ്ലോക് പഞ്ചായത്തംഗം അഡ്വ.പി.എ.ഷമീർ, പഞ്ചായത്തംഗങ്ങളായ റോസമ്മ വെട്ടിത്താനം, എം.എ.റിബിൻഷാ, നു ബിൻ അൻഫൽ, നസീമാ ഹാരീസ് തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്ന് നടക്കുന്ന പൂർവ വിദ്യാർഥി സമ്മേളനത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഇസ്മായിൽ അദ്ധ്യക്ഷനാവും. തുടർന്ന് പൂർവ വിദ്യാർഥികളെയും, അദ്ധ്യാപകരെയും ആദരിക്കൽ, ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
പരിപാടിയിൽ മുഴുവൻ പൂർവ്വ വിദ്യാർഥികളും, അദ്ധ്യാപകരും പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപിക സൂസന്നാമ്മ ജോൺ അഭ്യർഥിച്ചു.