സി പി ഐ എം നേതാക്കളായിരുന്ന പി ഐ ഷുക്കൂർ, പി ഐ തമ്പി എന്നിവരുടെ ചരമവാർഷികം ആചരിച്ചു

സി പി ഐ എം നേതാക്കളായിരുന്ന പി ഐ ഷുക്കൂർ, പി ഐ തമ്പി എന്നിവരുടെ ചരമവാർഷികം ആചരിച്ചു


കാഞ്ഞിരപ്പള്ളി: പാറത്തോട്ടിലെ പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവും, അധ്യാപകനും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സി പിഐഎം -കർഷകസംഘം ഭാരവാഹിയും, മികച്ച സഹകാരിയും, സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന പി ഐ ഷുക്കൂറിന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ നടീലും പതാക ഉയർത്തലും ഓൺലൈനിലൂടെ അനുസ്മരണ പ്രഭാഷണവും നടന്നു

ഇടക്കുന്നം പ്രൈമറി ഹെൽത്ത് സെൻറ്റർ വളപ്പിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസും, പാറത്തോട് പഞ്ചായത്ത് ഓഫീസ് വളപ്പിൽ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷും പാറത്തോട് ഗ്രേസി സ്മാരക ഹൈസ്ക്കൂൾ വളപ്പിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലെറ്റി സി തോമസും കെ കെ ശശികുമാറും ചേർന്ന് തൈകൾ നട്ടു.

വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം എൻ അപ്പുക്കുട്ടൻ, പാറത്തോട് പഞ്ചായത്ത് അംഗങ്ങളായ വി എം ഷാജഹാൻ, മാർട്ടിൻ തോമസ്, റസീനാ മുഹമ്മദുകുഞ്ഞ്, ഹനീഫാ ,ഗ്രേസി സ്കൂൾ പിടിഎ പ്രസിഡണ്ട് ടി എ സെയ്നില്ല, വൈസ് പ്രസിഡണ്ട് കെ എൻ ജയൻ, ഹക്കീം വഹാബ്, പി പി സാബു, മിഥുൻ, തങ്കച്ചൻ, സുനിൽ മിഷ്യൻപറമ്പിൽ, സാജൻ എന്നിവർ പങ്കാളികളായി. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഓൺലൈൻ സംവിധാനത്തിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി.