വിഴിക്കത്തോട്‌ പരിയാരത്ത് വീട്ടിൽ സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്

വിഴിക്കത്തോട്‌ പരിയാരത്ത് വീട്ടിൽ സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്

ചിറക്കടവ് : വിഴിക്കത്തോട്‌ സ്വദേശി പരിയാരത്ത് സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്.

ഒരു മയിൽ, പീലി വിരിച്ചു നിൽക്കുന്നത് പോലെയാണ് അപൂർവ പൈനാപ്പിൾ കാണുമ്പോൾ തോന്നുന്നത് . ഒരു ഞെട്ടിൽ നിന്നും ഏകദേശം പത്തോളം പഴങ്ങൾ ആണ് പൊട്ടി മുളച്ചു പഴുത്തു നിൽക്കുന്നത്.

ചിലർക്ക് അത് കാണുന്പോൾ ഒരു മയിൽ, പീലി വിരിച്ചു നിൽക്കുന്നത് പോലെ തോന്നുന്പോൾ മറ്റു ചിലർക്ക് പത്തു തലയുള്ള രാവണൻ നിൽക്കുന്നത് പോലെ തോന്നുമത്രേ .

എന്തായാലും സന്തോഷ്‌ ആ അപൂർവ പൈനാപ്പിൾ മുറിച്ചെടുത്തു ചിറക്കടവ് താമരക്കുന്നു പള്ളിയിൽ സമർപ്പിച്ചു. അവിടെ പ്രദർശനത്തിനു വച്ചിരിക്കുന്ന ആ അപൂർവ പൈനാപ്പിൾ കാണുന്നതിനു വൻ ജനത്തിരക്കാണ് അനുഭവപെടുന്നത് .