കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകൾ ഇനി മുതൽ സുരക്ഷിതരാണ്, പി​ങ്ക് പോ​ലീ​സ് എത്തിക്കഴിഞ്ഞു

കാ​ഞ്ഞി​ര​പ്പ​ള്ളി : സ്ത്രീ​ സു​ര​ക്ഷ ഉ​റ​പ്പ് വരുത്തുവാൻ പി​ങ്ക് പോ​ലീ​സ് കാഞ്ഞിരപ്പള്ളിയിലും പ്രവർത്തനം തുടങ്ങിയതോടെ കാഞ്ഞിരപ്പള്ളിയിലെ സ്ത്രീകൾ ഇനി മുതൽ സുരക്ഷിതരാണ്. അവർ മറക്കാതെ സൂക്ഷിക്കേണ്ട ഫോൺ നമ്പറുകൾ : പിങ്ക് പൊലിസ് ടോള്‍ഫ്രീ നമ്പര്‍ 1515. മെബൈല്‍ നമ്പര്‍ 9497910617

സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക, ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ക, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ക എ​ന്നി​വ​യെ​ല്ലാ​മാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ പ്ര​ധാ​ന ഉ​ദ്ദേ​ശ​ങ്ങ​ൾ.

ഇ​നി കാഞ്ഞിരപ്പള്ളി മേഖലയിലെ ദേ​ശീ​യ​പാ​ത​യി​ലും ടൗ​ണു​ക​ളി​ലും വ​നി​താ പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും വ​ഴി​യോ​ര​ത്തും സ്ത്രീ​ക​ളെ ഇ​നി ക​മ​ന്‍റ​ടി​ക്കു​ക​യോ ശ​ല്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്താ​ൽ പി​ങ്ക് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴും.

തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​രു​ടെ വാ​ഹ​നം എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍.
നി​രീ​ക്ഷ​ണ കാ​മ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പ​ട്രോ​ളിം​ഗ് വാ​ഹ​ന​ത്തി​ലു​ണ്ട്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തും വ​നി​താ പോ​ലീ​സാ​ണ്. കോ​ട്ട​യം വ​നി​ത സി​ഐ ഫി​ലോ​മി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ര്‍​ത്ത​നം.​എ​സ്‌​ഐ സ​ര​ള​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റം​ഗ സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗി​നു​ള്ള​ത്. ഡി​വൈ​എ​സ്പി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കോ​ള​ജി​ന്‍റെ​യും സ്‌​കൂ​ളു​ക​ളു​ടെ​യും മു​ന്നി​ല്‍ എ​പ്പോ​ഴും നി​രീ​ക്ഷ​ണം ന​ട​ത്തി സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.