വി​പ്പ് ലം​ഘി​ച്ച എൻ. ജ​യ​രാജിനേയും, റോ​ഷി അ​ഗ​സ്റ്റി​നെയും അ​യോ​ഗ്യ​രാ​ക്ക​ണം എന്നാവശ്യപ്പെട്ട് സ്പീ​ക്ക​റെ കാ​ണു​മെ​ന്നു പി ജെ ജോസഫ്

വി​പ്പ് ലം​ഘി​ച്ച  എൻ. ജ​യ​രാജിനേയും, റോ​ഷി അ​ഗ​സ്റ്റി​നെയും അ​യോ​ഗ്യ​രാ​ക്ക​ണം എന്നാവശ്യപ്പെട്ട് സ്പീ​ക്ക​റെ കാ​ണു​മെ​ന്നു പി ജെ ജോസഫ്


ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ വി​ധി കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​തോ​ടെ യഥാർത്ഥ കേ​ര​ള കോ​ൺ​ഗ്ര​സ്-എം ത​ങ്ങ​ളാ​ണെ​ന്ന് വ്യ​ക്ത​മായെന്ന് പി ജെ ജോ​സ​ഫ് പ​റ​ഞ്ഞു. ഒ​രൊ​റ്റ ജ​ന​പ്ര​തി​നി​ധി പോ​ലും ജോ​സ് പ​ക്ഷ​ത്ത് നി​ന്നും ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും, അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സം​പൂ​ജ്യ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ പാ‍​ർ​ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ, എ​ൻ. ജ​യ​രാ​ജ്‌ എ​ന്നീ എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​ൻ സ്പീ​ക്ക​റെ കാ​ണു​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ന്ന പേ​രും ര​ണ്ടി​ല ചി​ഹ്ന​വും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്കു സ്റ്റേ ​ചെ​യ്തു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ ​എ ന​ല്‍​കി​യ ഹർജിയിൽ സിം​ഗി​ൾ ബെ​ഞ്ചാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

ജോ​സ് കെ. ​മാ​ണി എം​പി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഓ​ഗ​സ്റ്റ് 30നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ​തു നി​യ​മ​പ​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ര്‍​ജി. ഇ​രു വി​ഭാ​ഗ​ത്തി​നും വേ​ണ്ടി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കേ​സി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​ള്‍​പ്പെ​ടെ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജോ​സ് കെ. ​മാ​ണി ചെ​യ​ര്‍​മാ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു സി​വി​ല്‍ കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു പി.​ജെ. ജോ​സ​ഫി​ന്‍റെ വാ​ദം. കോ​ട​തി​യു​ത്ത​ര​വ് നി​ല​നി​ല്‍​ക്കേ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ല്‍ ജോ​സ് കെ. ​മാ​ണി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​രു​കൂ​ട്ട​രും 450 സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു പ​ട്ടി​ക​യി​ലും പൊ​തു​വാ​യി ഇ​ല്ലാ​ത്ത 145 പേ​രെ ഒ​ഴി​വാ​ക്കി, ശേ​ഷി​ച്ച 305 അം​ഗ​ങ്ങ​ളെ ക​ണ​ക്കാ​ക്കി ക​മ്മീ​ഷ​ന്‍ ഭൂ​രി​പ​ക്ഷം നി​ശ്ച​യി​ച്ച​തു നി​യ​മ​പ​ര​മ​ല്ലെ​ന്നും ജോ​സ​ഫി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചി​രു​ന്നു.