കൂട്ടിക്കൽ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനുത്സവമായി..

കൂട്ടിക്കൽ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനുത്സവമായി..

കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പ്ലാപ്പള്ളി LP സ്കൂളിലെ പ്രവേശനോത്സവം നാടിനു വേറിട്ടൊരനുഭവമായി. AISF സംസ്ഥാനത്ത് ഒട്ടാകെ സംഘടിപ്പിക്കുന്ന “നിറവ് ” 2018 ന്റെ ഉദ്ഘാടനവും സ്‌കൂളിന്റെ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ചു നടത്തി.

പരാതീനതകൾ നിറഞ്ഞ വിദ്യാലയത്തെ മെച്ചപ്പെടുത്തുവാനുള്ള സംരംഭത്തിൽ സ്കൂൾ സംരക്ഷണ സമിതിയും ,ശാസ്ത്ര സാഹിത്യപരിഷത്തും ,കൂട്ടിക്കൽ പ്രവാസി ജംഗ്ഷനും, AlSF ന്റെ നിറവ് ക്യാമ്പയിനും ത്രിതല പഞ്ചായത്തും ഒരുമിച്ച് കൈകോർത്തപ്പോൾ അത് കുട്ടികൾക്ക് ആഘോഷമായി.

വിദ്യാലയത്തിലേക്കുള്ള റോഡ് നവീകരിക്കുവാനും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, ഉൾപ്പെടെ നൽകുവാനും ബ്ലോക്ക് പഞ്ചായത്തംഗം. ശുഭേഷ് സുധാകരനും, CPI കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ ,AlYF പഞ്ചായത്ത് സെക്രട്ടറി മനേഷ് പെരുംമ്പള്ളി ,AlSF നേതാവ് കിരൺ രാജൻ തുടങ്ങിയവർ മുന്നിട്ടിറങ്ങി. തുടർന്ന് പ്രവാസി ജംഗ്ഷൻ കൂട്ടിക്കൽ , ശാസ്ത്രസാഹിത്യപരിഷത്ത്, ത്രിതലപഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിൽ പുതിയതായി ചേരുവാൻ വന്ന വിദ്യാർത്ഥികളെ സ്വീകരിച്ചു. മലയോര നാട് ഒന്നാകെ പ്രവേശനോത്സവത്തിൽ ഉത്സാഹത്തോടെ പങ്കെടുത്തു.