കൂട്ടിക്കല്‍ ദന്താശുപത്രിയുടെ ഉദ്ഘാടനം 13 ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നിര്‍വഹിക്കും

കൂട്ടിക്കല്‍ ദന്താശുപത്രിയുടെ   ഉദ്ഘാടനം 13 ന്  ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ നിര്‍വഹിക്കും

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കൂട്ടിക്കല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മിച്ച ദന്തല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് കൂട്ടിക്കല്‍ സി.എച്ച്.സി അങ്കണത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. ചടങ്ങിൽ പി.സി. ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഒന്‍പതു ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന കൂട്ടിക്കല്‍ സി.എച്ച.്‌സി ഫാര്‍മസി കെട്ടിടത്തിന്റെ പുനരുദ്ധാരണ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി സ്വാഗതവും, കെ.സോമപ്രസാദ് എംപി മുഖ്യപ്രഭാഷണവും നടത്തും. സമ്മേളനത്തില്‍ മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, ജോര്‍ജ് ജെ. മാത്യു, പ്രസിഡന്റ് ആശാ ജോയി ത്രിതല പഞ്ചായത്ത് മെംബറുമാര്‍, വിവിധ രാഷ്ര്ടീയ സാമൂഹിക നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.

കുട്ടികള്‍ക്കായുള്ള ദന്ത ചികിത്സ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും ഇതോടൊപ്പം നടത്തും. മുണ്ടക്കയം സി.എച്ച.്‌സി യെ താലൂക്ക് ആശുപത്രി ആക്കണമെന്നും ഡോക്ടമാരുടെ ഒഴിവുകള്‍ നികത്തണമെന്നും ബ്ലോക്ക് പഞ്ചായത്ത് നിവേദനം നല്‍കും. എരുമേലി, മുണ്ടക്കയം സി.എച്ച്.സികളുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഈ രണ്ടു കെട്ടിടങ്ങളും സന്ദര്‍ശിക്കണമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത്തിലാക്കണമെന്നും മന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുമെന്നും മെംബര്‍മാര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, മെംബര്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.