കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ​ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ ഉപദ്രവിച്ച യു​വാ​വ് പി​ടി​യി​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ​ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ  ഉപദ്രവിച്ച യു​വാ​വ് പി​ടി​യി​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി : ​ കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയായ യു​വാ​വ് പോലീസ് പി​ടി​യി​ൽ. ശനിയാഴ്ച വെളുപ്പിന് ആനക്കല്ല് ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കാ​ഞ്ഞി​ര​പ്പ​ള്ളി കരിമ്പുകയം സ്വ​ദേ​ശി അരുണ്‍ സു​രേ​ഷാ​ണു പി​ടി​യി​ലാ​യ​ത്. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയതോടെ ഇയാൾ നാടിവിടുവാൻ ശ്രമിച്ചുവെങ്കിലും, സ്പെഷ്യൽ സ്‌ക്വാഡ് ഇയാളുടെ മൊബൈൽ ലൊക്കേഷൻ മനസ്സിലാക്കി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​രി​യെ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് ഉപദ്രവിച്ചെന്നാണ് പ​രാ​തി. വീ​ട്ടി​ൽ ഈ ​സ​മ​യം മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി ഫോ​ണ്‍ വി​ളി​ച്ച​റി​യ​ച്ച​തോ​ടെ​യാ​ണു വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. പ്രതിയായ യുവാവ് വീടിന്റെ പരിസരത്തുകൂടി പല തവണ ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിനു മൊഴി കൊടുത്തിരുന്നു . ഇയാൾ വിവാഹിതനാണ്. മോഷണക്കേസിൽ പ്രതിയുമാണ്. പൊലീസ് കാണിച്ച ഫോട്ടോകളിൽ നിന്ന് പെൺകുട്ടി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ തിരിച്ചറിഞ്ഞത് .

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്രതിയ്ക്കായി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. പോ​ക്സോ, 376 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.