പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ( ലൈവ് )

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ( ലൈവ് )

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ലൈവ് ആയി ഇവിടെ കാണുക. ഏപ്രിൽ ഒൻപതു ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നുമണി മുതൽ ഇവിടെ ലൈവ് ആയി ചടങ്ങുകൾ കാണുവാൻ സാധിക്കും.

ലൈവ് കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക

പൊടിമറ്റം : പൊടിമറ്റം സെന്റ് മേരീസ് ഇടവകയുടെ അഭിമാനമായ ആധുനിക രീതിയില്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടുകൂടി നിർമ്മിച്ചിരിക്കുന്ന പാരിഷ്ഹാളിന്റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഏപ്രില്‍ മാസം 9-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.45ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിക്കും.

രണ്ടു നിലകളിലുള്ള പാരിഷ്ഹാളിന്റെ ആദ്യ നിലയുടെയും അനുബന്ധ കടമുറികളുടെയും വെഞ്ചെരിപ്പ് 2015 ഏപ്രില്‍ 12-ാം തീയതി നടന്നു. ഇപ്പോള്‍ രണ്ടാം നിലയിലുള്ള ശീതീകരണ സംവിധാനത്തോടുകൂടിയ പാരിഷ്ഹാളും 23 കടമുറികളുമാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

നൂതന സംവിധാനത്തോടുകൂടിയുള്ള പാരിഷ്ഹാളിന്റെ മുകളിലത്തെ നിലയിലുള്ള ശീതീകരിച്ച ഹാളില്‍ 1200 പേര്‍ക്കുവരെ ഇരിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയില്‍ അറുനൂറിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ട്. 500 ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യം, ആവശ്യമായ ഫര്‍ണ്ണിച്ചറുകളുടെ സജ്ജീകരണം, പരിസ്ഥിതിക്കിണങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, ആധുനികനിലവാരത്തിലുള്ള പാചകപ്പുര, സിസിടിവി കാമറ നിരീക്ഷണം, ശുദ്ധ ജലത്തിനാവശ്യമായ ക്രമീകരണം തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

പാരിഷ് ഹാള്‍ വെഞ്ചെരിപ്പിനു ശേഷം നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, പ്രൊവിന്‍ ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂലി എഫ്സിസി, പാറത്തോട് പഞ്ചായ ത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, ഇടവക പ്രതിനിധി ഡോ. ജോജോ കെ. ജോസഫ്, വാര്‍ഡ് മെംബര്‍ ഡെയ്സി ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍ സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പ്രഫ. ടി.ജെ. കുര്യന്‍ തടമുറിയില്‍ നന്ദിയും പറയും.

കാഞ്ഞിരപ്പള്ളി ന്യൂസിൽ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ലൈവ് ആയി കാണിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടക്കുന്ന ഓശാനയുടെ ചടങ്ങുകൾ മുതൽ ലൈവ് ആരംഭിക്കും. വൈകിട്ട് എട്ടുമണി വരെ ലൈവ് തുടരും.

പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഏപ്രിൽ ഒൻപതിന്

ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണി മുതൽ കാഞ്ഞിരപ്പള്ളി ന്യൂസിൽ ലൈവ് ..

LINKS