തൊണ്ടിമുതൽ കണ്ടു പോലീസു പോലും നാണിച്ചുപോയി..

തൊണ്ടിമുതൽ കണ്ടു പോലീസു പോലും നാണിച്ചുപോയി..

കാഞ്ഞിരപ്പള്ളി : പ്രതിയെ പിടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം തൊണ്ടിമുതൽ പരിശോധിച്ചപ്പോൾ പോലീസുപോലും നാണിച്ചു പോയി.

സംഭവം ഇങ്ങനെ ..കാഞ്ഞിരപ്പള്ളി സൈന്റ്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്സിൽ വച്ച് ഒരാൾ പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോൺ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചു. അതുകണ്ട പെൺകുട്ടികൾ ബഹളം വച്ചു.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ അതെ കോളേജിലെ ആൺകുട്ടികൾ പ്രശ്നത്തിൽ ഇടപെട്ടു. ഫോട്ടോ എടുക്കുവാൻ ശ്രമിച്ചയാളെ തടഞ്ഞുവച്ചു കോളേജ് പടിക്കൽ പുറത്തിറക്കി മൊബൈൽ ഫോൺ സഹിതം കോളേജ് പ്രിൻസിപ്പലിന്റെ അടുത്തെത്തിച്ചു. മൊബൈൽ ഫോൺ പ്രിൻസിപ്പലിന്റെ കൈയിൽ കൊടുക്കുവാൻ അയാൾ വിസമ്മതിച്ചു.

പ്രിൻസിപ്പൽ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തോ എന്നറിയുവാൻ പോലീസ് ഫോണിനെ പാസ്സ്‌വേർഡ് കൊടുക്കുവാൻ പറഞ്ഞിട്ട് പ്രതി സമ്മതിച്ചില്ല. ഒടുവിൽ പോലീസ് ഭാഷയിൽ ചോദിച്ചപ്പോൾ പ്രതി പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തു.

അത് ഉപയോഗിച്ച് ഫോൺ തുറന്നു പരിശോധിച്ചപ്പോൾ, ഫോട്ടോകൾ മാത്രമല്ല നിരവധി തുണ്ടുകളും പുറത്തുവന്നു.. പോലീസിനെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള തുണ്ടു വിഡിയോകൾ കണ്ടു പോലീസ് ഉദ്യോഗസ്ഥർ ലജ്ജിച്ചു തലതാഴ്ത്തി .

എന്നാൽ തന്റെ ഫോണിന്റെ അകത്തു തുണ്ടുകൾ വന്നത് എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നും, താനറിയാതെ മറ്റാരോ അതിൽ നിക്ഷേപിച്ചതാണ് അതെന്നുമാണ് പ്രതിയുടെ വാദം.. 2 GB യോളം വരുന്ന തുണ്ടുകളുടെ സ്റ്റോക്ക് ആയിരുന്നു അയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നത് എന്ന് പോലീസ് അറിയിച്ചു ..

പോലീസ് കെ പി ആക്ട് 119A അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തു.