കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ ഗതാഗത നിയന്ത്രണം; പട്ടിമറ്റം ഭാഗത്ത്‌ റോഡ് പൂർണമായും അടച്ചു

കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ ഗതാഗത നിയന്ത്രണം; പട്ടിമറ്റം ഭാഗത്ത്‌ റോഡ് പൂർണമായും അടച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി –എരുമേലി സംസ്ഥാന പാത പട്ടിമറ്റം ഭാഗത്ത്‌ അപകടത്തിൽ ആയതിനെ തുടർന്ന് പട്ടിമറ്റം ഭാഗത്ത്‌ റോഡ് പൂർണമായും അടച്ചു . ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പൂതക്കുഴി… പട്ടിമറ്റം വഴി തിരിച്ചു വിട്ടു.
എന്നാൽ വലിയ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ഈ റോഡിൽ അസൗകര്യം ഉള്ളതിനാൽ താഴെ പറയുന്ന രീതിയിൽ പോലീസ് ഗതാഗത ക്രമീകരണം വരുത്തിയിട്ടുള്ളതാണ്..

കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക്‌ പോകുന്ന എല്ലാ ബസുകളും (KSRTC ഉൾപ്പെടെ )മറ്റു വലിയ വാഹനങ്ങളും മണ്ണാറക്കയം… പട്ടിമറ്റം വഴിയും തിരികെ കാഞ്ഞിരപ്പള്ളിക്കു വരുന്ന വാഹനങ്ങൾ പട്ടിമറ്റം.. പൂതക്കുഴി വഴിയും പോകേണ്ടതാണ്.. പൂതക്കുഴി ഭാഗത്തുനിന്നും വലിയ വാഹനങ്ങൾ പ്രസ്തുത റോഡിൽ പ്രവേശിക്കാൻ പാടില്ല.. ടി റോഡിൽ പട്ടപ്പാടി ഭാഗത്തു റോഡ് ഇടിഞ്ഞിട്ടുള്ളതിനാൽ വാഹനങ്ങൾ സാവധാനം പോകേണ്ടതാണെന്നും പോലീസ് അറിയിക്കുന്നു..