എരുമേലിയിൽ നിന്നും നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പൊലീസ് പിടിച്ചു

എരുമേലിയിൽ നിന്നും നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പൊലീസ്  പിടിച്ചു

എരുമേലി: എരുമേലി സെന്‌റ് തോമസ് സ്‌കൂളിന് സമീപമുള്ള കടയില്‍നിന്ന് 673 പായ്ക്കറ്റ് ഹാന്‍സ് പോലീസ് കണ്ടെടുത്തു. എരുമേലി എസ്.ഐ. രാജീവ്കുമാറിന്റെ നേതൃത്വത്തിലാണ് ഹാന്‍സ് പായ്ക്കറ്റുകള്‍ കണ്ടെടുത്തത്.

കടയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നിരോധിത പുകയിലഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നനുള്ള പെട്ടികടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കടനടത്തിവന്ന റംലത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

2-web-hans-raid-erumeli

3-web-hans-raid-erumeli

4-web-hans-erumeli

1-web-hans-raid-at-erumeli