കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്ത പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു, പോലീസുകാരന്റെ കാൽ ഒടിഞ്ഞു

കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച്  സ്ത്രീകളെ ശല്യം ചെയ്ത പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു, പോലീസുകാരന്റെ കാൽ ഒടിഞ്ഞു

കാഞ്ഞിരപള്ളി : ഇന്ന് വൈകിട്ട് അഞ്ചരക്കാണ് സംഭവം നടന്നത്. കാഞ്ഞിരപള്ളി ബസ്‌ സ്റ്റാൻഡിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തു എന്ന പരാതിയിൽ പ്രതിയെ പിടിക്കുവാൻ ചെന്ന പോലീസുകാരനെ പ്രതി തള്ളിയിട്ടു. ,

പ്രതികളെ അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്പോൾ, മയക്കു മരുന്നിനു അടിമയായിരുന്ന ഒരു പ്രതി പോലീസുകാരനെ തള്ളി ഇടുകയായിരുന്നു . താഴെ വീണ പോലീസുകാരന്റെ കാൽ ഒടിഞ്ഞതായി അറിയുന്നു .

പ്രതികളെ പോലീസ് റിമാണ്ട് ചെയ്തു. പരിക്ക് പറ്റിയ പോലീസുകാരനെ കൂടുതൽ ചികിത്സക്കായി മുതലക്കോടം ആശുപത്രിയിലേക്ക് കൊണ്ടുപോയി.