ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു രണ്ടപകടം..

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത്  ഒരേ സ്ഥലത്തു രണ്ടപകടം..

പൊൻകുന്നം : ദേശിയപാത 183 ൽ പൊൻകുന്നം പോലീസ് സ്റ്റേഷന് മുൻപിൽ ഒരേ സ്ഥലത്തു ഒരു മണിക്കൂറിനുളിൽ രണ്ടപകടം നടന്നു.

വ്യാഴഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊൻകുന്നം സിഗ്‌നൽ കടന്നു വന്ന കാറും ടോറസ് ലോറിയും ഇടിച്ചു. വാഴൂർ ഭാഗത്തു നിന്നും ഒരേ ദിശയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കാറിന്റെ പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻപിലേക്ക് കാർ സിഗ്‌നൽ കൊടുക്കാതെ വെട്ടിച്ചതുകൊണ്ടാണ് പിന്നിൽ ഇടിച്ചതെന്നു ലോറി ഡ്രൈവർ ആരോപിച്ചു. എന്നാൽ താൻ വാഹനം വെട്ടിച്ചില്ലന്നും, ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നെവെന്നു കാർ ഡ്രൈവറും പറഞ്ഞു.

കൊടുങ്ങുർ പുളിമൂട്ടിൽ പി ഡി മാത്യുവിന്റെ കാറിലാണ് വാകത്താനം ശ്രീജാ ഭവനിൽ വിജയകുമാർ ഓടിച്ച ടോറസ് തട്ടിയത്. പോലിസ് കേസെടുത്തു. പോലീസ് സ്റ്റേഷന്റെ മുൻപിൽ നടന്ന സംഭവം ആയതുകൊണ്ട് പല പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു.

അതെ സ്ഥലത്തു പന്ത്രണ്ടു മണിയോടെ ദമ്പതികൾ സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു മറ്റൊരു അപകടവും സംഭവിച്ചു. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന സ്ത്രീ റോഡിന്റെ അരികിലേക്ക് തെറിച്ചു പോയി. ആ സമയത്തു മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ റോഡിലേക്ക് തെറിച്ചു വീണ സ്ത്രീ അപകടത്തിൽ പെട്ടില്ല. യു ടേൺ എടുക്കുവാനായി സ്കൂട്ടർ തിരിച്ചപ്പോൾ പിറകെ വന്ന കാർ ഇടിക്കുകയായിരുന്നു. തമ്മിൽ പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുക്കാതെ രാജിയാക്കി വിട്ടു.

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു രണ്ടപകടം.. (VI…

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു രണ്ടപകടം..(Video) പൊൻകുന്നം : ദേശിയപാത 183 ൽ പൊൻകുന്നം പോലീസ് സ്റ്റേഷന് മുൻപിൽ ഒരേ സ്ഥലത്തു ഒരു മണിക്കൂറിനുളിൽ രണ്ടപകടം നടന്നു. വ്യാഴഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊൻകുന്നം സിഗ്‌നൽ കടന്നു വന്ന കാറും ടോറസ് ലോറിയും ഇടിച്ചു. വാഴൂർ ഭാഗത്തു നിന്നും ഒരേ ദിശയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കാറിന്റെ പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻപിലേക്ക് കാർ സിഗ്‌നൽ കൊടുക്കാതെ വെട്ടിച്ചതുകൊണ്ടാണ് പിന്നിൽ ഇടിച്ചതെന്നു ലോറി ഡ്രൈവർ ആരോപിച്ചു. എന്നാൽ താൻ വാഹനം വെട്ടിച്ചില്ലന്നും, ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നെവെന്നു കാർ ഡ്രൈവറും പറഞ്ഞു. കൊടുങ്ങുർ പുളിമൂട്ടിൽ പി ഡി മാത്യുവിന്റെ കാറിലാണ് വാകത്താനം ശ്രീജാ ഭവനിൽ വിജയകുമാർ ഓടിച്ച ടോറസ് തട്ടിയത്. പോലിസ് കേസെടുത്തു. പോലീസ് സ്റ്റേഷന്റെ മുൻപിൽ നടന്ന സംഭവം ആയതുകൊണ്ട് പല പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു. അതെ സ്ഥലത്തു പന്ത്രണ്ടു മണിയോടെ ദമ്പതികൾ സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു മറ്റൊരു അപകടവും സംഭവിച്ചു. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നിരുന്ന സ്ത്രീ റോഡിന്റെ അരികിലേക്ക് തെറിച്ചു പോയി. ആ സമയത്തു മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ റോഡിലേക്ക് തെറിച്ചു വീണ സ്ത്രീ അപകടത്തിൽ പെട്ടില്ല. യു ടേൺ എടുക്കുവാനായി സ്കൂട്ടർ തിരിച്ചപ്പോൾ പിറകെ വന്ന കാർ ഇടിക്കുകയായിരുന്നു. തമ്മിൽ പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുക്കാതെ രാജിയാക്കി വിട്ടു. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, October 27, 2017

ഒരു മണിക്കൂറിനുള്ളിൽ പൊൻകുന്നത്ത് ഒരേ സ്ഥലത്തു 2 അപകടങ്ങൾ ..