പൊ​ൻ​കു​ന്നം മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് നാടിനു സമർപ്പിക്കുന്നു..

പൊ​ൻ​കു​ന്നം മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് നാടിനു സമർപ്പിക്കുന്നു..

പൊ​ൻ​കു​ന്നം : പൊ​ൻ​കു​ന്നം നിവാസികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായ മിനി സിവിൽ സ്റ്റേഷൻ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് നാടിനു സമർപ്പിക്കും. എ​ട്ടു​വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ പൊ​ൻ​കു​ന്നം മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട നിർമ്മാണ ജോലികൾക്കു കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ ജയരാജ് നേരിട്ടെത്തി മേൽനോട്ടം വഹിക്കുന്നു.

ഡോക്ടർ എൻ ജയരാജ് എം എൽ എ യുടെ ഡ്രീം പ്രൊജക്റ്റ് ..

9.56 കോ​ടി രൂ​പ മു​ത​ൽ മുടക്ക്

59,500 ച​തു​ര​ശ്ര​യ​ടി വിസ്തീർണ്ണം

ഒ​ന്പ​ത് സർക്കാർ ഓ​ഫീ​സു​ക​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്രവർത്തിക്കും..

എം. എൽ. എ. യ്ക്കും എം. പി.യ്‌ക്കും പ്രതേക ഓഫീസുകൾ ..

എ​ട്ടു​വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ പൊ​ൻ​കു​ന്നം മി​നി​സി​വി​ൽ സ്റ്റേ​ഷന്റെ ​ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് നി​ർ​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ സ​മ​ർ​പ്പ​ണം ന​ട​ത്തും.

9.56 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് നാ​ലു​നി​ല​ക​ളി​ലാ​യി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 59,500 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലാ​ണ് നി​ർ​മാ​ണം. നി​ല​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്പ​ത് ഓ​ഫീ​സു​ക​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റും. പൊ​ൻ​കു​ന്നം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, സ​ബ് ട്ര​ഷ​റി, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് , ചി​റ​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ്, എ​ക്‌​സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഓ​ഫീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, നി​കു​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ ഓ​ഫീ​സു​ക​ളാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

താ​ഴ​ത്തെ നി​ല​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ്റ്റോ​ർ മു​റി​യും ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ ത്രാ​സു​ക​ൾ പ​തി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​വും താ​ഴ​ത്തെ നി​ല​യി​ൽ ത​ന്നെ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 8288 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴ​ത്തെ​നി​ല​യി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി സം​വി​ധാ​ന​മാ​ണ് പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ സ​ബ് ട്ര​ഷ​റി​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു എ​ടി​എം കൗ​ണ്ട​റു​മു​ണ്ട്. കൂ​ടാ​തെ വി​ല്ലേ​ജ് ഓ​ഫീ​സും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ്. ര​ജി​സ്ട്രാ​ർ റൂ​മി​നോ​ട് ചേ​ർ​ന്ന് വി​ശാ​ല​മാ​യ റെ​ക്കോ​ർ​ഡ് റൂ​മും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടാം നി​ല​യി​ലാ​ണ് കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ്, ആ​ർ​ടി​ഒ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഐ​സി​ഡി​പി എ​ന്നീ ഓ​ഫീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​വ​സാ​ന​ത്തെ നി​ല​യി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സ്, ലാ​ബ്, എ​ക്സൈ​സ് ഓ​ഫീ​സ്, ഡി​വൈ​എ​സ്പി ഓ​ഫീ​സ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കും. എം‌​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കു​മു​ള്ള മു​റി​ക​ൾ, ഓ​ഫീ​സ് റൂം, ​കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, വി​ഐ​പി ലോ​ഞ്ച് തു​ട​ങ്ങി​യ​വ​യും അ​വ​സാ​ന നി​ല​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മി​നി​സി​വി​ൽ സ്റ്റേ​ഷന്റെ ​ഉ​ദ്ഘാ​ട​നത്തോട് അനുബന്ധിച്ചു വിവിധയിനം കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .

: goo.gl/8ZfiWN