പൊൻകുന്നം മിനി സി​വി​ൽ​സ്റ്റേ​ഷ​ൻ നാടിനു സമർപ്പിച്ചു.

പൊൻകുന്നം മിനി സി​വി​ൽ​സ്റ്റേ​ഷ​ൻ നാടിനു സമർപ്പിച്ചു.

പൊ​ൻ​കു​ന്നം : പൊൻകുന്നത്ത് നടന്ന വർണശബളമായ ചടങ്ങിൽ വച്ച് റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പൊൻകുന്നം മിനി സി​വി​ൽ​സ്റ്റേ​ഷ​ൻ നാടിനു സമർപ്പിച്ചു . ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ച ചടങ്ങിൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​വി​ൽ സ്റ്റേഷ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന വി​വി​ധ ഓ​ഫീ​സു​ക​ൾ​ക്കു​ള്ള താ​ക്കോ​ൽ മ​ന്ത്രി കൈ​മാ​റി. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ടാ​നു​ള്ള പ്ലാ​വി​ൻ​തൈ കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോ​സ് ജോ​ർജ്ജിന് കൈ​മാ​റി.

ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സ​മ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും അ​വ​യൊ​ന്നും ജ​ന​വി​രു​ദ്ധ​മാ​ക​രു​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഭ​ര​ണാ​ധി​കാ​രി​ക​ളാ​യാ​ലും ജീ​വ​ന​ക്കാ​രാ​യാ​ലും ജ​ന​സേ​വ​ന​മാ​ണ് ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് ക​ണ്ടു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്ക​ണം. അ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ജ​നം എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കും. കേ​ര​ള​ത്തി​ൽ 1664 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ണ്ട്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​മാ​യി ഏ​റ്റ​വും ബ​ന്ധ​മു​ള്ള ഈ ​ഓ​ഫീ​സു​ക​ളെ​ക്കു​റി​ച്ച് പ​ഠി​ച്ചു. ഇ​വ​യെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് പ്ര​ശ്‌​ന​ങ്ങ​ൾ കേ​ട്ടു. ഇ​തി​ന്‍റെ ഫ​ല​മാ​ണ് കു​ടി​വെ​ള്ള​വും ടോ​യ്‌​ല​റ്റും ഇ​ല്ലാ​ത്ത ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ് പോ​ലും ഇ​ന്ന് കേ​ര​ള​ത്തി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​നി ചു​രു​ക്കം ചി​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു​ണ്ട്. ഈ ​പ്ര​ശ്‌​ന​വും പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​ക​ള​ക്ട​ർ ബി.​എ​സ്.​തി​രു​മേ​നി, വാ​ഴൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ​ശ്രീ​ധ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ശ​ശി​ക​ലാ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ.​സാ​ഗ​ർ, വാ​ർ​ഡം​ഗം ബി​ന്ദു സ​ന്തോ​ഷ്, നേ​താ​ക്ക​ളാ​യ കെ.​സേ​തു​നാ​ഥ്, തോ​മ​സ് പു​ളി​ക്ക​ൻ, കെ.​ബാ​ല​ച​ന്ദ്ര​ൻ, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ, സി.​ഐ.​അ​ബ്ദു​ൾ റ​സാ​ഖ്, പ്ര​വീ​ൺ ജി.​നാ​യ​ർ, വി.​എ​സ്.​ഹ​രി​ലാ​ൽ, മു​ണ്ട​ക്ക​യം സോ​മ​ൻ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ത​ഹ​സി​ൽ​ദാ​ർ ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രേ​യും എ​ൻ​സി​സി കേ​ഡ​റ്റു​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​നു മു​മ്പ് വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കൂ​ടാ​തെ പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ത്ത ലൈ​വ് കാ​രി​ക്കേ​ച്ച​ർ ഷോ​യും ബേ​ബി എം. ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വു​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി പൊ​ൻ​കു​ന്നം പ്ര​ണ​വ​ത്തി​ന്‍റെ ഗാ​ന​മേ​ള​യും ഫി​ഗ​ർ ഷോ​യും ന​ട​ന്നു.