പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ : ആഘോഷ പരിപാടികൾക്ക് തുടക്കമായി

പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ : ആഘോഷ പരിപാടികൾക്ക് തുടക്കമായി

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമായി. മോട്ടോർ വാഹന പണിമുടക്ക് ദിവസം ആയിരുന്നെങ്കിലും , കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നെങ്കിലും അതൊന്നും സാരമാക്കാതെ നൂറുകണക്കിന് ആളുകൾ രാത്രി പത്തുമണിവരെ നീണ്ട ആഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്തു.

രാവിലെ നടന്ന സംസ്ഥാനപുരാവസ്തു പുരാശേഖര- മൂസിയം വകുപ്പുകളുടെയും ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ തത്സമയ ചുവർചിത്രീകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി ഉത്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിസ്റ് അഡ്വ.ജയാശ്രീധർ അധ്യക്ഷത വഹിച്ചു. ഡോ.എൻ ജയരാജ് എം.എൽ.എ.ബ്ലോക്ക് പഞ്ചായത്തംഗം എ.ആർ.സാഗർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻകുമാർ പൂഴിക്കുന്നേൽ.പി.മോഹൻ റാം ,സ്മിതാ ലാൽ വിവിധ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കേരള കാർട്ടൂൺ അക്കാദമിയിലെ കലാകാരൻമാരുടെ നേതൃത്വത്തിലുള്ള കാർട്ടൂൺ പ്രദർശനവും എൻ.ബി.എസിന്റെ പുസ്തകമേളയും പ്രദർശനവും ആരംഭിച്ചു.ഉച്ചകഴിഞ്ഞ് പൊൻകുന്നം വികസനവും സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടന്നു.കെ.ലാൽ മോഡറേറ്ററായിരുന്നു. ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡൻറ് പി അഡ്വ. പി സതീഷ് ചന്ദ്രൻ നായർ,
പ്രൊഫ: ബിനോ. പി. ജോസ്, റെജി ജോസഫ് പഴയിടം. അഡ്വ.ഗിരീഷ്.എസ്.നായർ, വി.ജി.ലാൽ സി.കെ.രാമചന്ദ്രൻ നായർ, അഡ്വ.എം.എസ്.മോഹൻ, ജി.സുനിൽ പി.പ്രമോദ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.വൈകുന്നേരം നാടൻ പാട്ടും വിവിധ കലാപരിപാടികളും നടന്നു.

ബുധനാഴ്ച രാവിലെ 11 മണിക്ക് കാർട്ടൂൺ അക്കാദമിയിലെ കലാകാരൻമാരായ അനിൽവേഗ, പ്രസന്നൻ ആനിക്കാട് എന്നിവരുടെ കാർട്ടൂൺ കളരി. വൈകുന്നേരം 4 മണിക്ക് ഗാനോത്സവം തുടർന്ന് മിനി മിമിക്സ്, കരാട്ടേപ്രദർശനം നൃത്തനൃത്ത്യങ്ങൾ യോഗപ്രദർശനം’ പൊലിയാട്ടം എന്നിവയും നടക്കും.