പൊൻകുന്നം മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം വൈകാന്‍ കാരണം ബി ജെ പി കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് ( എം).

പൊന്‍കുന്നം: മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നത് ബി ജെ പി ഗവണ്‍മെന്റിന്റെ തെറ്റായ ഭരണ പരിഷ്‌കാരം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചിറക്കടവ് മണ്ഡലം കമ്മറ്റി ആരോപിച്ചു.

ലിഫ്റ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങേണ്ട സമയത്ത് നോട്ട് നിരോധിച്ചതുമൂലം നിരത ദ്രവ്യം അടക്കാന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ല. വീണ്ടും മാസങ്ങള്‍ക്ക് ശേഷം ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ജി എസ് റ്റി നടപ്പിലാക്കിയതുമൂലം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി എഗ്രിമെന്റ് വെക്കുവാന്‍ സാധിച്ചില്ല. ഇതുമൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനം വൈകിയത് എന്നാണ് ആരോപണം .

സ്വന്തം ഗവണ്‍മെന്റ് ചെയ്ത തലതിരിഞ്ഞ ഭരണ പരിഷ്‌കാരം മൂലം പൊന്‍കുന്നത്തേയും സമീപ്രദേശത്തേയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നതിനാണ് ബി ജെ പി സമര രംഗത്ത് വന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ആരോപിക്കുന്നു.

ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നെല്ലേപ്പറമ്പില്‍, ഷാജി പാമ്പൂരി, അഡ്വക്കേറ്റ് സുമേഷ് ആന്‍ഡ്രൂസ്, ലാല്‍ ജി മാടത്താനികുന്നേല്‍, മോളികുട്ടി തോമസ്, അബ്ദുല്‍ റഹുമാന്‍, ജോര്‍ജ്ജുകുട്ടി പൂതക്കുഴി, ശ്രീകാന്ത് എസ് ബാബു , രാഹുല്‍ ബി പിള്ള എന്നിവര്‍ പ്രസംഗിച്ചു.