പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നിൽ വ​നി​താ – ശി​ശു സൗ​ഹൃ​ദകേ​ന്ദ്രം

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നിൽ വ​നി​താ – ശി​ശു സൗ​ഹൃ​ദകേ​ന്ദ്രം

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേഷനിൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​വാ​നും വി​നോ​ദ​ത്തി​ലേ​ർ​പ്പെ​ടാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങൾ ഇനി ലഭ്യമാണ്. ടി​വി, വാ​ട്ട​ർ കൂ​ള​ർ, ക​ളി സാ​ധ​ന​ങ്ങ​ൾ, ക​ളിസ്ഥ​ലം ഉ​ൾ​പ്പെടെ എ​ല്ലാ സം​വി​ധ​ന​ങ്ങ​ളും ഒരുക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ -ശി​ശു സൗ​ഹൃ​ദ കേ​ന്ദ്രം. എരുമേലി പോലീസ് സ്റ്റേഷനിലും വ​നി​താ -ശി​ശു സൗ​ഹൃ​ദ കേ​ന്ദ്രം ഒരുക്കുന്നുണ്ട്. കേ​ര​ള​ത്തി​ൽ ശി​ശു സൗ​ഹ്യ​ദ​മാ​കു​ന്ന 52 പോ​ലീ​സ് സ്റ്റേ​ഷ​നു​കളാണ് ഉള്ളത്. ​

ര​ണ്ട് എ​സി റൂ​മു​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊൻകുന്നം സ്റ്റേഷനിൽ പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടൊ​യ്‌​ല​റ്റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം ത​ന്നെ ശി​ശു സൗ​ഹൃ​ദ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ചാ​ർ​ജ് കൊ​ടു​ത്തുകൊ​ണ്ടാ​യി​രി​ക്കും സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം. നി​ല​വി​ലെ വ​നി​താ ഹെ​ൽ​പ്ഡെ​സ്ക് അ​തേ നി​ല​യി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

കേ​ര​ളാ പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​മാ​ണ് 52 കേ​ന്ദ്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തുന​ട​ത്തു​ന്ന​ത്. ഒ​രേ നി​റ​ത്തി​ലും ഘ​ട​ന​യി​ലു​മാ​ണ് എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം. ചു​വ​രി​ൽ വ​ര​യ്ക്കു​ന്ന ചി​ത്രം ഉ​ൾ​പ്പെടെ എ​ല്ലാം ഒ​ന്നു ത​ന്നെ​യാ​ണ്.