പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണോദ്ഘാടനം നടത്തി

പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണോദ്ഘാടനം നടത്തി


പൊൻകുന്നം: പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. നിർവഹിച്ചു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-പുനലൂർ റോഡ് രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്നും അഞ്ചുവർഷത്തേക്ക് പരിപാലന ചുമതല കരാറുകാർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡോ.എൻ.ജയരാജ് എം.എൽ.എ.അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., രാജു എബ്രഹാം എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ, എ.ആർ.സാഗർ, കെ.ജി.കണ്ണൻ, ഗിരീഷ് എസ്.നായർ, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ.എം.എ.ഷാജി, ജിയ ഹരിലാൽ, ഷാജി നല്ലേപ്പറമ്പിൽ, അബ്ദുൽകരീം മുസ്‌ലിയാർ, പി.എസ്.ഹരിലാൽ, കെ.ജി.രാജപ്പൻ, പി.എ.താഹ, അപ്പച്ചൻ വെട്ടിത്താനം, മുണ്ടക്കയം സോമൻ, ഡാർലിൻ സി.ഡിക്രൂസ്, എം.അൻസാർ, ജോസ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.