പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവം

പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവം


പൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവം തിങ്കളാഴ്ച തുടങ്ങും. വൈകീട്ട് 4.30-ന് ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളത്ത്. 5.30-ന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി കൊടിയേറ്റും.

ഏഴിന് തിരുവരങ്ങ് ഉദ്ഘാടനം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിക്കും. വിവിധ രംഗങ്ങളിലെ പ്രതിഭകളായ വിദ്യാർഥികൾ എം.ടി.ശേഷാദ്രിനാഥ്, കെ.ആർ.അമൃതാനന്ദ് എന്നിവരെ ആദരിക്കും. തുടർന്ന് ഈശ്വരനാമഘോഷം.


25 മുതൽ 28 വരെ രാവിലെ 8.30-ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി എന്നിവയുണ്ട്.

25-ന് 2.30-ന് ഹാസ്യാനുകരണ സംഗീത സംഗമം, 7.30-ന് ഭക്തിഗാനമേള. 26-ന് രാത്രി ഏഴിന് കൈതപ്രം വിശ്വനാഥന്റെ സംഗീതസദസ്സ്. 
27-ന് 2.30-ന് പകൽകഥകളി-കീചകവധം, ഏഴിന് തിരുവാതിരകളി, 7.30-ന് ഭക്തിഗാനമേള.

28-ന് 10.30-ന് മൂവായിരത്തിലേറെ ഭക്തർ പങ്കെടുക്കുന്ന നാമസങ്കീർത്തനം, ഒന്നിന് മഹാപ്രസാദമൂട്ട്, ഏഴിന് യോഗാദർശനം-ദൃശ്യാവിഷ്‌കാരം, 7.30-ന് നാടകം. 

29-ന് കുംഭഭരണി നാളിൽ ആറാട്ടുത്സവം, 11-ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ സംഗമിക്കും. 2.30-ന് ചിറക്കടവ് മഹാദേവക്ഷേത്രച്ചിറയിലേക്ക് ആറാട്ടിന് പുറപ്പെടൽ, ഏഴിന് ആറാട്ടുകടവിൽ നിന്ന് തിരിച്ചെഴുന്നള്ളത്ത്, മറ്റത്തിൽപടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ എതിരേൽപ്പുണ്ട്. ഏഴിന് ഭജനാമൃതം, 7.45-ന് പാഠകം, എട്ടിന് നൃത്താഞ്ജലി, 8.30-ന് തിരുവാതിര, 9.30-ന് ഹരിപ്പാട് നവദർശനയുടെ ബാലെ, 11.30-ന് ആറാട്ട് എതിരേൽപ്പ്.