വനം മന്ത്രിയുടെ പൊന്തൻപുഴ സന്ദർശനം, കോൺഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധം……..

വനം മന്ത്രിയുടെ പൊന്തൻപുഴ സന്ദർശനം, കോൺഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധം……..

കാഞ്ഞിരപ്പള്ളി. സർക്കാരിന് അവകാശമില്ല എന്ന ഹൈക്കോടതി വിധിയെ തുടർന്ന് വിവാദമായ പൊന്തൻ പുഴ വനഭൂമി വനം മന്ത്രി കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോൾ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരെ പങ്കെടുപ്പിക്കാതിരുന്നതിൽ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു.

പൊന്തൻപുഴ വനഭൂമി വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് സമരരംഗത്ത് ഉള്ളതുകൊണ്ടാണോ കോൺഗ്രസ്സ് അംഗങ്ങളായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശാ ജോയി, മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിതാ ഷാജി എന്നിവരെ ക്ഷണിക്കാതിരുന്നത് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. വനഭൂമി വിഷയത്തിൽ തന്റെ കരങ്ങൾ പരിശുദ്ധമാണ് എന്ന് പറയുന്ന വനം മന്ത്രി ഉത്തരവാദപ്പെട്ട കോൺഗ്രസ്സിന്റെ ജനപ്രതിനിധികളെ ഒഴിവാക്കുന്നതിലൂടെ എന്തൊക്കയോ മറയ്ക്കാൻ ശ്രമിക്കുകയാണ് എന്നും കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി.എ ഷെമീർ, റോണി കെ. ബേബി, ടി.എസ് രാജൻ, പി.എൻ ദാമോദരൻ പിള്ള, സുനിൽ മാത്യു, ജോസ് കെ. ചെറിയാൻ, ബേബി വട്ടയ്ക്കാട്ട് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.