പോപ്പുലർ ഫ്രണ്ട് ദിനാചരണം: മുണ്ടക്കയത്ത് യൂണിറ്റി മാർച്ചും റാലിയും നടന്നു

പോപ്പുലർ ഫ്രണ്ട് ദിനാചരണം: മുണ്ടക്കയത്ത്  യൂണിറ്റി മാർച്ചും റാലിയും നടന്നു

മുണ്ടക്കയം ∙ നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശവുമായി നടത്തുന്ന പോപ്പുലർ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് യൂണിറ്റി മാർച്ചും റാലിയും നടന്നു.

ഇന്നലെ വൈകിട്ട് 4.30ന് പൈങ്ങന പാലത്തിന് സമീപത്തുനിന്നും യൂണിറ്റി മാർച്ചും റാലിയും ആരംഭിച്ചു. തുടർന്ന് ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ നടന്ന സമ്മേളനം പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്. താജുദീൻ അധ്യക്ഷത വഹിച്ചു.

popular-front-rally1

popular-front-rally2