പി പി റോഡിൽ അപകടത്തിൽ പെട്ട് പരിക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞിരുന്ന സണ്ണി മരണമടഞ്ഞു

പി പി റോഡിൽ അപകടത്തിൽ പെട്ട് പരിക്കേറ്റു ആശുപത്രിയിൽ കഴിഞ്ഞിരുന്ന സണ്ണി  മരണമടഞ്ഞു

പൊൻകുന്നം : പി പി റോഡിലെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാൾ കൂടി. കഴിഞ്ഞ മാസം 26 നു പി പി റോഡിൽ ആട്ടിക്കലിൽ വച്ച് ഓട്ടോയിൽ തീർഥാടക ബസ് ഇടിച്ചു പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ഒന്നാംമൈൽ പള്ളിപ്പറമ്പിൽ ചവരക്കുന്നേൽ പരേതനായ ഡാനിയേലിന്റെ മകൻ ഫിലിപ്പ് ഡാനിയേൽ (സണ്ണി–47) മരണമടഞ്ഞു.

പൊൻകുന്നം–പാലാ റോഡിൽ അട്ടിക്കൽ ഓൾസെയിന്റ് സിഎസ്ഐ പള്ളിക്കു സമീപം കഴിഞ്ഞ 26നായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറികടന്നെത്തിയ തീർഥാടക ബസ് സണ്ണിയുടെ ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .മക്കളായ ഡാനി,സ്റ്റെഫി എന്നിവരുടെ ആദ്യകുർബാന കഴിഞ്ഞ് വീട്ടിലേക്കു തിരിക്കുന്നതിനിടയിലായിരുന്നു അപകടം.പാലാ ഭാഗത്തു നിന്നും വന്ന തീർഥാടക ബസ് പള്ളിയിൽ നിന്നിറങ്ങി വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

സംസ്കാരം ചൊവ്വാഴ്ച രണ്ടിനു പൊൻകുന്നം ഓൾസെയിന്റ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ.
മാതാവ് –ഏലിയാമ്മ.
ഭാര്യ– സാലി,കാനം ഈട്ടിക്കൽ കുടുംബാംഗം.(പൊൻകുന്നം കെവിഎംഎസ് ആശുപത്രി ജീവനക്കാരിയാണ്).
മക്കൾ–ശ്രുതി(തിരുവനന്തപുരം ആരാധന ഐ ആശുപത്രി വിദ്യാർഥിനി),ഡാനി(കങ്ങഴ പിജിഎം കോളജ് ബിബിഎ വിദ്യാർഥി), സ്റ്റെഫി(ഇളങ്ങുളം സെന്റ് മേരീസ് സ്കുൾ പത്താം ക്ലാസ് വിദ്യാർഥി)