പി പി റോഡിൽ വീണ്ടും അപകടം,എലിക്കുളത്തു ബൈക്ക് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.

പി പി റോഡിൽ വീണ്ടും അപകടം,എലിക്കുളത്തു ബൈക്ക് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.

പൊൻകുന്നം : ചെറിയ ഒരു ഇടവേളയ്ക്കു ശേഷം പൊൻകുന്നം പാലാ റോഡിൽ നിന്നും വീണ്ടും അപകട വാർത്തകൾ വരുവാൻ തുടങ്ങി. ഇന്നലെ രാത്രിയിൽ എലിക്കുളത്തു വച്ച് റോഡ് മുറിച്ചു കടക്കുവാൻ ശ്രമിച്ച വഴിയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരണമടഞ്ഞു.

എലിക്കുളം വട്ടക്കാവുങ്കൽ രമേശൻ (50) ആണ് മരിച്ചത്.ഇന്നലെ രാത്രി 12.45 ന് പാലാ – പൊൻകുന്നം റോഡിൽ അഞ്ചാം മൈലിൽ ആയിരുന്നു അപകടം. ഇവിടെ അടുത്ത് ബന്ധുവിന്റെ വിട്ടിൽ നിന്നും എലിക്കുളത്ത് വിട്ടിലേക്ക് നടന്ന് വരുമ്പോൾ സംസ്ഥാന പാത മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നയുടൻ പരിക്കേറ്റ രമേശിനെ പാലാ മരിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം വിട്ടുവളപ്പിൽ സംസ്കരിക്കും

പൊൻകുന്നം പോലിസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: മിനി.മക്കൾ: ദേവിക, ജിത്തു, ശരണ്യ.