പി പി റോഡിൽ വീണ്ടും അപകടം ; പനമറ്റത്തു നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരുക്ക്

പി പി റോഡിൽ വീണ്ടും അപകടം ; പനമറ്റത്തു നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു, ഒരാൾക്ക്   ഗുരുതര പരുക്ക്

പൊൻകുന്നം: പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ പൊൻകുന്നം – പാലാ റോഡിൽ ഒരു മാസത്തോളം അപകടങ്ങൾ ഇല്ലാതെ കടന്നുപോയെങ്കിലും, വീണ്ടും വാഹനാപകങ്ങൾക്കു തുടക്കമായി. ഇന്ന് പുലർച്ചെ പനമറ്റം നാലാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു നാലു പേർക്കു പരുക്കേറ്റു.ചിറക്കടവ് പള്ളിപ്പടി കൊണ്ടുർ ആന്റണി(61),മകൻ ദിലീപ്(34),മകന്റെ ഭാര്യ രാജി(30),ബന്ധു ഷോബിൻ(38) എന്നിവർക്കാണ് പരുക്കേറ്റത്.

അപകടം നടന്നയുടൻ ഇതുവഴി വന്ന വാഹനയാത്രക്കാരാണ് ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ദിലീപിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ഷോബിനെ 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.കണ്ണൂരിൽ ബന്ധുവിന്റെ സംസ്കാരത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു വരുകയായിരുന്നു യാത്രക്കാർ.പനമറ്റത്ത് എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയയതാകാം അപകടകാരണമെന്ന് കരുതുന്നു.