പി പി റോഡിൽ വാഹനാപകടം : രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

പി പി റോഡിൽ വാഹനാപകടം : രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

പൊൻകുന്നം : പൊൻകുന്നം-പാലാ റോഡിൽ വാഹനാപകടം. കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥിനികൾക്ക് പരുക്ക്. ഏറ്റുമാനൂരിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ ആലപ്പുഴ സ്വദേശിനികളായ ജോസ്മ(20),ആരതി ജയപ്രകാശ്(20) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 10 മണിയോടെ പൊൻകുന്നം-പാലാ റോഡിൽ ഒന്നാംമൈലിന് സമീപത്തായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്കു വന്ന കാർ എതിരെ വന്ന ജീപ്പിലിടിക്കുകയായിരുന്നു.

പി പി റോഡിൽ വാഹനാപകടം : രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.