പി പി റോഡിൽ മുൻപ് രണ്ടുപേർ അപകടത്തിൽ മരിച്ച അതെ സ്ഥലത്തു വീണ്ടും സമാനമായ അപകടം..

പി പി റോഡിൽ മുൻപ് രണ്ടുപേർ അപകടത്തിൽ മരിച്ച അതെ സ്ഥലത്തു വീണ്ടും സമാനമായ അപകടം..

പൊന്‍കുന്നം: പി പി റോഡിൽ അപകടങ്ങൾ തുടരുന്നു. മാസങ്ങൾക്കു മുൻപ് നിയന്ത്രം വിട്ട കാർ ഇടിച്ചു രണ്ടു പേര്‍ മരിച്ച അതെ സ്ഥലത്തു ഇന്ന് വൈകിട്ട് ഒരു കാർ നിയന്ത്രണം വിട്ടു നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലിടിച്ചു ശേഷം വീട്ടിലെ മതിലും ഗേറ്റും തകർത്തു. മുൻപ് അപകടത്തിൽ തകർത്ത മതിൽ തന്നെയാണ് ഈ പ്രാവശ്യവും തകർന്നത് .

ബുധനാഴ്ച വൈകിട്ട് 5.30-ന് പൊന്‍കുന്നം-പാലാ റോഡില്‍ അട്ടിക്കലിനു സമീപമായിരുന്നു അപകടം. ഡോ.ജോസ് സി.മാത്യുവിന്റെ വീടിന്റെ മതിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തകർത്തത് .

വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികിത്സക്കായി എത്തിയ കൂരാലി കുളത്തുങ്കല്‍ രവീന്ദ്രന്റെ കാറിലാണ് കാഞ്ഞിരപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറിടിച്ചത്. രവീന്ദ്രന്റെ മകന്‍ അനീഷ് കാറിലിരിപ്പുണ്ടായിരുന്നുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. നേരെയുള്ള റോഡായതിനാൽ ആ സ്ഥലത്തു വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്.