പി പി റോഡിൽ അപകടം; നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി

പി പി റോഡിൽ അപകടം; നിയന്ത്രണം  തെറ്റി പാഞ്ഞെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറി

പൊൻകുന്നം : പി പി റോഡിൽ വീണ്ടും അപകടം. നിയന്ത്രണം തെറ്റി പാഞ്ഞെത്തിയ കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർക്ക് പരിക്ക്.

ഓട്ടോ ഡ്രൈവർ ഇളങ്ങുളം പുല്ലാട്ട് കരോട്ട് അനൂപ് (35) ഓട്ടോയിലെ യാത്രികരായിരുന്ന ഇളങ്ങുളം ചെരിയൻ പ്ലാക്കൽ കലയുടെ മക്കളായ കേവിൻ (10) മിത്ര (8) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10.30 ഓടെ പാലാ റോഡിൽ ഇളങ്ങുളം അമ്പലത്തിന് സമീപമായിരുന്നു അപകടം. പച്ചക്കറി വാങ്ങുന്നതിനായി ഓട്ടോ യാത്രിക കല പച്ചക്കറി വാങ്ങുന്നതിനായി കടയിലേക്ക് പോയ സമയത്താണ് അപകടം. പാലാ ഭാഗത്തു നിന്ന് പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്നു കാർ. കൊഴുവനാൽ കൊച്ചുമുറിയിൽ ടോമിയായിരുന്നു കാർ ഓടിച്ചിരുന്നത് ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിൻചക്രങ്ങൾ രണ്ടും തേഞ്ഞ് തീർന്നവയായിരുന്നു ഇതും അമിതവേഗതയുമാണ് അപകട കാരണമെന്ന് കരുതുന്നു.

ഈ സ്ഥലത്ത് ദമ്പതികളുടെ മരണമടക്കം നിരവധി അപകടങ്ങളാണ് ഈ സ്ഥലത്ത് ഉണ്ടായിട്ടുള്ളത്. .പൊൻകുന്നം പോലീസ് സ്ഥലത്ത്‌ എത്തി മേൽനടപടികൾ സ്വീകരിച്ചു.