പി പി റോഡിൽ അപകടം ; കെ എസ് ആർ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു . നിരവധി പേർക്ക് പരിക്ക് .

പി പി റോഡിൽ അപകടം ; കെ  എസ് ആർ ടി സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു . നിരവധി പേർക്ക് പരിക്ക് .

പൊൻകുന്നം : പൊൻകുന്നം പാലാ പി പി റോഡിൽ ബസ്സപകടം . രണ്ടു കെ എസ് ആർ ടി സി ബസ്സുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും ഡ്രൈവർമാർ ഉൾപ്പടെ 20 ഓളം പേർക്ക്‌ പരിക്കേറ്റൂ. ആരുടേയും പരിക്ക് ഗുരുതരമല്ല

കുമളിയിൽ നിന്നും എറണാകുളത്തിന് പോകുന്ന എറണാകുളം ഡിപ്പോയിലെ ബസ് ഡ്രൈവർ തൊടുപുഴ സ്വദേശി ടിവി രജീഷ്, പാലായിൽ നിന്നു തിരുവനന്തപുരത്തിന്‌ പോകുന്ന പാലാ ഡിപ്പോയിലെ ബസു ഡ്രൈവർ ടിഒ അരുൺ എന്നിവരേയും മറ്റു യാത്രക്കാരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്ക യാത്രക്കാരുടെ പരിക്കുകൾ തലയും മുഖവും സീറ്റിന് മുൻവശത്തുള്ള കമ്പിയിൽ ഇടിച്ചാണ് പരിക്കുകളെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.

അപകടം രാവിലെ 6.30 പാലാ റോഡിൽ ഒന്നാം മൈൽ വട്ടക്കാട്ട് വേ ബ്രിജിന് സമീപമായിരുന്നു. പരിക്കേറ്റവരെ പൊൻകുന്നം പോലിസും സമിപവാസികളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതു വഴി വന്നവാഹനത്തിലും സമീപത്ത് താമസിക്കുന്നവരുടെയും പോലീസ് ജീപ്പിലും അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു. ഇരു ബസുകളുടേയും മുൻവശം അപകടത്തിൽ തകർന്നു.