പി. പി. റോഡിൽ ഇളങ്ങുളത്ത് കാറപകടം ; നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു, ഒരാൾക്ക് പരുക്ക്

പി. പി. റോഡിൽ ഇളങ്ങുളത്ത് കാറപകടം ; നിയന്ത്രണം വിട്ട കാർ  മതിൽ  തകർത്തു, ഒരാൾക്ക് പരുക്ക്

ഇളങ്ങുളം : പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിൽ തകർത്ത് താഴ്ചയിലേക്കു പതിച്ചു. കാറോടിച്ചിരുന്ന പൊൻകുന്നം കല്ലംപറമ്പിൽ എൻ.എം.ഷെരീഫ്(68)ന് നിസാര പരിക്കേറ്റു. പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മഴസമയത്തായിരുന്നു കാറപകടം. മതിലിലിടിച്ചു തകർത്ത കാർ തേക്കുമരത്തിൽ ഇടിച്ചു നിന്നതിനാൽ മറിഞ്ഞില്ല.

പ്രവാസി ലീഗ് സംസ്ഥാനസെക്രട്ടറിയായ ഷെരീഫ് ഡൽഹിയിൽ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തതിനു ശേഷം നെടുമ്പാശേരി എയർപോർട്ടിലെത്തി പൊൻകുന്നത്തേക്കു മടങ്ങുകയായിരുന്നു.