പി പി റോഡിൽ തിങ്കളാഴ്ച ഒരു കിലോമീറ്ററിനുള്ളിൽ അരമണിക്കൂർ സമയവ്യത്യാസത്തിൽ രണ്ട് അപകടങ്ങൾ

പി പി  റോഡിൽ തിങ്കളാഴ്ച ഒരു കിലോമീറ്ററിനുള്ളിൽ  അരമണിക്കൂർ സമയവ്യത്യാസത്തിൽ   രണ്ട്  അപകടങ്ങൾ

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ അപകടങ്ങൾക്കു ഒരു ശമനവുമില്ല. തിങ്കളാഴ്ച പി പി റോഡിൽ ഒരു കിലോമീറ്ററിനുള്ളിൽ അരമണിക്കൂർ സമയവ്യത്യാസത്തിൽ രണ്ടപകടങ്ങൾ നടന്നു.

കൊപ്രാക്കളത്തിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു കാറിന്റെ മുൻവശം പൂർണമായും തകർന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ഒരാൾക്ക് പരുക്കേറ്റു. .

പി.പി.റോഡിൽ ഒന്നാംമൈലിനു സമീപം പിക്കപ്പ് വാനിനു പിന്നിൽ മിനിലോറിയിടിച്ച് അപകടം നടന്നു. .അപകടത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓടയിലേക്കിറങ്ങിയാണ് നിന്നത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. മലപ്പുറത്തു നിന്ന് അണക്കരയിലേക്ക് പോകുകയായിരുന്നു പിക്കപ്പ് വാൻ.