നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു

നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു

പൊൻകുന്നം: പി പി റോഡിൽ വീണ്ടും അപകടം . തിങ്കളാഴ്ച പുലർച്ചെ നിർത്തിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. യാത്രയ്ക്കിടെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു

പരിക്കേറ്റ മധുര പാണ്ടികോവിൽ ജെ.ജെ.നഗർ ആൽബി(42)നെ പാലായിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് പൊൻകുന്നം-പാലാ റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം.

പാലാ ഭാഗത്തേക്ക് പോയ കാർ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചപ്പോൾ നിരങ്ങിനീങ്ങിയ ടാങ്കർ ലോറി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.