പി പി റോഡിൽ പെരുമഴയത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ടു പേർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

പി പി റോഡിൽ പെരുമഴയത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ടു പേർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

അപകടത്തിൽ മരണപ്പെട്ട സുഹർബാൻ

പൊൻകുന്നം : പി പി റോഡിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തു വച്ച് പെരുമഴയത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. രണ്ടുപേർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഇടിയേറ്റു തകർന്ന ഓട്ടോയിൽ സഞ്ചരിച്ചിരുന്ന പൊൻകുന്നം കൂരാലി ഇലവിനാൽ സുഹർബാൻ (58) ആണ് മരിച്ചത് ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭർത്താവ് ഹസൻകുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കനത്തമഴയിൽ വേഗത്തിൽ വന്ന കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ഓട്ടോ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ പൂർണമായും തകർന്നു പോയി.

കാർ യാത്രികരായ പൊൻകുന്നം ഇരുപതാം മൈൽ തച്ചോലി കണ്ണൻ (35) ഭാര്യ മീനു (23) എന്നിവർ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗതയും, കനത്ത മഴയുമാണ് അപകടകാരണം.


അപകടത്തിൽ മരണപ്പെട്ട സുഹർബാൻ