പി പി റോഡ് അപകടം – മരണം രണ്ടായി; ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവും മരണത്തിനു കീഴടങ്ങി

പി പി റോഡ് അപകടം – മരണം രണ്ടായി; ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവും മരണത്തിനു കീഴടങ്ങി

പി പി റോഡ് അപകടം , മരണം രണ്ടായി, ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവും മരണത്തിനു കീഴടങ്ങി

പൊൻകുന്നം : പി.പി.റോഡിൽ പൊൻകുന്നം കെ.എസ്.ആർ.റ്റി.സി. ഡിപ്പോയ്ക്ക് സമീപം ഏതാനും ദിവസങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരാലി കുളങ്ങരയിൽ മുഹമ്മദ് റഫീക്ക് (34 ) മരിച്ചു. ഈ അപകടത്തിൽ കൂരാലി ഇലവിനാൽ സുഹർബാൻ (58) അപകട ദിവസം തന്നേ മരണപ്പെട്ടിരുന്നു . സുഹർബാന്റെ ഭർത്താവ് ഹസൻകുട്ടി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുരുതര പരിക്കുകളോടെ ICU വിലായിരുന്ന മുഹമ്മദ് റഫീക്ക് ഇന്നു പുലർച്ചെ 1.30 നാണ് മരിച്ചത്. .പനമറ്റം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് മുൻ ഇമാം കെ എസ്സ് ഹസ്സൻ മൗലവിയുടെ മകനാണ് മുഹമ്മദ് റഫീഖ്. ഭാര്യ ഷെബീന. ഖബറടക്കം പനമറ്റം മൂഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക്.

പി പി റോഡിൽ കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തു വച്ച് പെരുമഴയത്ത് അമിത വേഗത്തിൽ വന്ന ഇൻഡിഗോ കാർ നിയന്ത്രണം വിട്ട് റോഡിൽ തെന്നി വട്ടം തിരിഞ്ഞ് റെഫീക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലും അവിടെ പാർക്ക് ചെയ്തിരുന്ന ഇന്നോവയിലും ഇടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരായ പൊൻകുന്നം ഇരുപതാം മൈൽ തച്ചോലി കണ്ണൻ (35) ഭാര്യ മീനു (23) എന്നിവർക്കും പരിക്കുകൾ പറ്റിയിരുന്നു.

സുഹർബാനും ഹസൻ കുട്ടിയും ഓട്ടോറിക്ഷയിൽ പൊൻകുന്നത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദ് റഫീക്ക് ആണ് ഓട്ടോ ഓടിച്ചിരുന്നത് .