പി പി. റോഡിൽ വീണ്ടും അപകടം ; പനമറ്റത്ത് നിയന്ത്രണം തെറ്റിയ തടിലോറി വിട്ടുമുറ്റത്തേക്ക് മറിഞ്ഞു രണ്ടു പേർക്ക് പരുക്ക്.

പി പി. റോഡിൽ വീണ്ടും അപകടം ; പനമറ്റത്ത് നിയന്ത്രണം തെറ്റിയ  തടിലോറി വിട്ടുമുറ്റത്തേക്ക്  മറിഞ്ഞു രണ്ടു പേർക്ക്  പരുക്ക്.


പൊൻകുന്നം: ഇന്ന് പലർച്ചെ മൂന്നു മണിയോടെ പൊൻകുന്നം – പാലാ റോഡിൽ പനമറ്റം നാലാംമൈൽ വളവിൽ റബർത്തടികയറ്റി പെരുമ്പാവൂർക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം തെറ്റി വിട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്. ഓട്ടത്തിനിടയിൽ ബ്രേക്ക് പോയതാണ് അപകടകാരണം എന്നാണ് ഡ്രൈവർ പറഞ്ഞത്

പുനലൂർ അലിമുക്ക് സ്വദേശികളായ ലോറി ഡ്രൈവർ മദനൻ (52), സഹായി മൻസൂദ് (49) എന്നിവർക്ക് കാര്യമായ പരിക്കുണ്ട് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പലർച്ചെ മൂന്നു മണിയോടെ പനമറ്റം നാലാംമൈൽ വളവിലാണ് അപകടം. വളവിന് മുൻപ് തന്നെ ബ്രയ്ക്ക് പോയിരുന്നതായി ഡ്രൈവർ പറയുന്നു. നിയന്ത്രണം വിട്ട ലോറി വലതു വശത്ത് റോഡരികിലുള്ള കുന്നേപ്പറമ്പിൽ സുജിത്തിന്റെ വിട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഇതിനിടെ വിടിനോടു ചേർന്നു് ഷെഡ് തകർന്നു. അതിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പൂർണമായി തകരുകയും കാറിന് കേടുപാടു സംഭവിക്കുകയും ചെയ്തു.ലോറിക്കകത്തുണ്ടായിരുന്നവരെ നാട്ടുകാരും പൊൻകുന്നം പോലീസും ചേർന്ന് ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ലോറിയുടെ മുൻവശം തകർന്നു വീടിനും കേടുപാടു സംഭവിച്ചു.