പി പി റോഡിൽ വീണ്ടും അപകടം ; കൊപ്രാക്കളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിടിച്ചു തകർത്തു

പി പി റോഡിൽ വീണ്ടും അപകടം ; കൊപ്രാക്കളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി  പോസ്റ്റിടിച്ചു തകർത്തു

പൊൻകുന്നം: പാലാ റോഡിൽ കൊപ്രാക്കളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു.ആർക്കും പരിക്കില്ല.

ഇന്നു രാവിലെ 8 മണിയോടെയായിരുന്നു അപകടം. റാന്നി സ്വദേശികൾ എറണാകുളത്ത് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റ് തകർന്ന് കമ്പികൾ പൊട്ടി റോഡിൽ വീണെങ്കി്ലും റോഡിലും ബസ്സ്റ്റോപ്പി്ലും ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പൊൻകുന്നം പോലീസെത്തി തടസ്സപ്പെട്ടു കിടന്നിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി ബോർഡു ജീവനക്കാർ സ്ഥലത്ത് എത്തി. വൈദ്യുതിി പുനസ്ഥാപിക്കുന്നതിനുള്ള് നടപടികൾ ആരംഭിച്ചു.