പി പി റോഡിൽ അപകടം : കാറും സ്കുട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പി പി റോഡിൽ അപകടം : കാറും സ്കുട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു


ഇളങ്ങുളം : പാലാ പൊന്‍കുന്നം പി പി റോഡിൽ പൈക കുരുവിക്കൂട് കവലയ്ക്ക് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന യുവാവ് മരിച്ചു. വിളക്കുമാടം ചാത്തന്‍കുളം സ്വദേശി കരിമ്പേക്കല്ലില്‍ അജി (43) ആണ് മരിച്ചത്. റോഡിലെ വളവിലാണ് അപകടം നടന്നത്.

കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ച അജി. പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോയ അജിയുടെ സ്‌കൂട്ടറില്‍ പാലാ ഭാഗത്തേക്ക് വന്ന കാര്‍ ഇടിക്കുകയായിരുന്നു. മഴ പെയ്ത് കിടന്ന റോഡില്‍ വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് കരുതപ്പെടുന്നത് .