പി.പി. റോഡിൽ വാനും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പി.പി. റോഡിൽ വാനും കാറും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്


എലിക്കുളം: ഞായറാഴ്ച രാത്രി ഏഴുമണിയോടെ പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക് പടിക്കു സമീപം വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇരുവാഹനങ്ങളും ഓടിച്ചിരുന്നവർക്കാണ് പരിക്ക്. ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.

ഇളങ്ങുളം മുഞ്ഞനാട്ട് ടോമിയുടെ മകൻ ടിബിൻ(35), പൊൻകുന്നം മാന്തറയിൽ താമസിക്കുന്ന മുണ്ടക്കയം കാവിൽ എസ്.അരുൺദാസ്(38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റെത്തി വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തിറക്കിയത്.